121

Powered By Blogger

Friday, 6 March 2020

‘ഫോബ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പിന്റെ നന്ദകുമാറും

അബുദാബി: ബിസിനസ് പ്രസിദ്ധീകരണമായ 'ഫോബ്സി'ന്റെ ഈ വർഷത്തെ പശ്ചിമേഷ്യ -ഉത്തരാഫ്രിക്ക(മിന) മേഖലയിലെ മികച്ച മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഉദ്യോഗസ്ഥരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചീഫ് കമ്യൂണിക്കേഷൻ ഓഫീസർ വി. നന്ദകുമാർ ഇടംപിടിച്ചു. 50 പേരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് നന്ദകുമാർ. അറബ് പ്രമുഖർക്ക് മുൻതൂക്കമുള്ള പട്ടികയിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യക്കാരനും നന്ദകുമാർതന്നെ. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ 25 വർഷത്തോളമായി കമ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിച്ചുവരുന്നു. നേരത്തേ ടൈംസ് ഗ്രൂപ്പിൽ മീഡിയാ കമ്യൂണിക്കേഷൻ റിസർച്ച് മാനേജരായിരുന്നു. 2000-ൽ ലുലു ഗ്രൂപ്പിൽ ചേർന്ന നന്ദകുമാർ 2015 മുതൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ ചീഫ് കമ്യൂണിക്കേഷൻ ഓഫീസറാണ്. 19 രാജ്യങ്ങളിലെ വ്യത്യസ്ത വ്യവസായങ്ങളുടെയും ബിസിനസ് വിഭാഗങ്ങളിലെയും കമ്യൂണിക്കേഷൻ രംഗത്തെ ഉദ്യോഗസ്ഥരെയാണ് പട്ടികയിലേക്കു പരിഗണിച്ചത്. പട്ടികയിൽ 22 പേർ വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്. മാസ്റ്റർകാർഡിന്റെ ബിയാട്രിസ് കൊർണാഷ്യയാണ് ഒന്നാംസ്ഥാനത്ത്. പെപ്സി സി.എം.ഒ. മുസ്തഫ ഷംസുദ്ദീൻ രണ്ടാംസ്ഥാനത്തും ടെലികോം ഭീമനായ ഊറെഡൂ ഗ്രൂപ്പ് സി.ഒ. ആൻഡ്രൂ ക്വാൽസെത് മൂന്നാംസ്ഥാനത്തുമെത്തി. ഇത്തിഹാദ് എയർവേസിന്റെ അമീന താഹർ, അഡ്നോക്കിന്റെ അലക്സ് ബ്രൗൺ, ഡി.ഐ.എഫ്.സി.യുടെ പേമാൻ പർഹം അൽ അവാദി എന്നിവരും യു.എ.ഇ.യിൽനിന്ന് പട്ടികയിലെത്തി.

from money rss http://bit.ly/3cNCO2K
via IFTTT