121

Powered By Blogger

Friday, 6 March 2020

ലയനം: ബാങ്കുകളുടെഓഹരികൈമാറ്റ അനുപാതമായി

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിനുപിന്നാലെ യൂണിയൻ ബാങ്കും കാനറ ബാങ്കും ഇന്ത്യൻ ബാങ്കും ലയനനടപടികളുടെ ഭാഗമായി ഓഹരികൈമാറ്റ അനുപാതം പ്രഖ്യാപിച്ചു. 2020 ഏപ്രിൽ ഒന്നുമുതൽ നിലവിലുള്ള പത്തുബാങ്കുകൾ ലയിച്ച് നാലെണ്ണമായി ചുരുങ്ങും. ഓഹരികൈമാറ്റ അനുപാതത്തിൽ നിക്ഷേപകർക്ക് ആക്ഷേപമുണ്ടെങ്കിൽ പരിഹരിക്കുന്നതിന് ഓരോ ബാങ്കും റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ തർക്കപരിഹാരസമിതിക്ക് രൂപംനൽകിയിട്ടുണ്ട്. ഇതിനു സമയവും അനുവദിച്ചിട്ടുണ്ട്. ലയനം ഇങ്ങനെ: * യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും * ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിക്കും * അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിന്റെ ഭാഗമാകും * സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെ ഭാഗമാകും ഓഹരികൈമാറ്റ അനുപാതം: * ആന്ധ്ര ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള ആയിരം ഓഹരികൾക്ക് യൂണിയൻ ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 325 ഓഹരികൾ ലഭിക്കും. കോർപ്പറേഷൻ ബാങ്കിന്റെ രണ്ടുരൂപ മുഖവിലയുള്ള ആയിരം ഓഹരികൾക്ക് യൂണിയൻ ബാങ്കിന്റെ 330 ഓഹരികളാകും ലഭിക്കുക. റെക്കോഡ് തീയതി: മാർച്ച് 23 * സിൻഡിക്കേറ്റ് ബാങ്കിന്റെ പത്തുരൂപ മുഖവിലുള്ള ആയിരം ഓഹരികൾക്ക് പകരമായി കനറാബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 158 ഓഹരികളാണ് നൽകുക. റെക്കോഡ് തീയതി: മാർച്ച് 23 * അലഹാബാദ് ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള ആയിരം ഓഹരികൾക്ക് പകരമായി ഇന്ത്യൻ ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 115 ഓഹരികൾ ലഭിക്കും. റെക്കോഡ് തീയതി: മാർച്ച് 23 * ഓറിയന്റൽ ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 1000 ഓഹരികൾക്ക് പി.എൻ.ബി.യുടെ രണ്ടുരൂപ മുഖവിലയുള്ള 1150 ഓഹരികളും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ പത്തുരൂപ മുഖവിലയുള്ള 1000 ഓഹരികൾക്ക് പി.എൻ.ബി.യുടെ 121 ഓഹരികളുമാണ് കൈമാറുക. റെക്കോഡ് തീയതി: മാർച്ച് 25. Three banks announce merger ratios

from money rss http://bit.ly/2wEy8vb
via IFTTT