121

Powered By Blogger

Friday, 6 March 2020

യെസ് ബാങ്കിന്റെ അക്കൗണ്ട് മാറ്റാന്‍ നിര്‍ദേശിച്ച് ഓഹരി ബ്രോക്കര്‍മാരും ഫണ്ടുകമ്പനികളും

മുംബൈ: പണം കൈമാറുന്നതിന് യെസ് ബാങ്കിന്റെ അക്കൗണ്ട് നൽകിയിട്ടുള്ളവർ മാറ്റിനൽകണമെന്ന് മ്യൂച്വൽ ഫണ്ട് കമ്പനികളും ബ്രോക്കിങ് ഹൗസുകളും നിക്ഷേപകരെ അറിയിച്ചുതുടങ്ങി. പ്രതിസന്ധിയിലായ യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയതോടെയാണിത്. നിരവധി ഓഹരി ബ്രോക്കർമാർ യെസ് ബാങ്ക് അക്കൗണ്ടിലൂടെയുള്ള ഇടപാടുകൾ നിർത്തിവെച്ചിട്ടുണ്ട്. വൻകിട വ്യാപാരികളും കോർപ്പറേറ്റുകളും ചുരുങ്ങിയ കാലയളവിൽ ഓവർ നൈറ്റ്, ല്വിക്വിഡ് ഫണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇനി ഈ നിക്ഷേപങ്ങൾ പെട്ടെന്ന് പിൻവലിക്കാൻ കഴിയില്ല. ലിക്വിഡ്, ഓവർ നൈറ്റ് ഫണ്ടുകളിലെ നിക്ഷേപം ഇന്ന് പിൻവലിച്ചാൽ പണം നാളെ ബാങ്കിലെത്തുന്നവയാണ്. ബാങ്ക് അക്കൗണ്ട് മാറ്റാൻ സമയമെടുക്കുന്നതിനാൽ പെട്ടെന്നുള്ള ആവശ്യം നിറവേറ്റാൻ ഇവർക്ക് ബുദ്ധിമുട്ടാകും. നിക്ഷേപം തിരിച്ചെടുക്കാൻ ലഭിക്കുന്ന അപേക്ഷകളിൽ യെസ് ബാങ്കിന്റെ അക്കൗണ്ടുള്ളവരോട് മാറ്റിനൽകാൻ ആവശ്യപ്പെട്ടുവരികയാണെന്ന് ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ട് വക്താവ് അറിയിച്ചു. Mutual@kotak.comഎന്ന ഇ-മെയിൽ ഐഡിയിലേയ്ക്ക് ബാങ്ക് അക്കൗണ്ട് മാറ്റാനുള്ള അപേക്ഷ നൽകാൻ കൊട്ടക് മ്യൂച്വൽഫണ്ടും നിർദേശം നൽകിയിട്ടുണ്ട്. പ്രമുഖ ഡിസ്കൗണ്ട് ബ്രോക്കർമാരായ സെറോധ യെസ് ബാങ്ക് വഴി പണം പിൻവലിക്കാനുള്ള ഉപഭോക്താക്കളുടെ നിർദേശം ബാങ്കുമാറ്റുന്നതുവരെ പരിഗണിക്കുന്നില്ല.

from money rss http://bit.ly/3cCv7wb
via IFTTT