121

Powered By Blogger

Thursday, 5 March 2020

കൊറോണ സാമ്പത്തികമായി ബാധിച്ച ആദ്യ 15 രാജ്യങ്ങളിൽ ഇന്ത്യയും

കൊച്ചി:കൊറോണ വൈറസ് കാരണം സമ്പദ് വ്യവസ്ഥയെ ബാധിച്ച ആദ്യ 15 രാജ്യങ്ങളിൽ ഇന്ത്യയും. 34.80 കോടി ഡോളറിന്റെ (ഏതാണ്ട് 2,500 കോടി രൂപ) നഷ്ടമാണ് ഇന്ത്യക്ക് കൊറോണ കാരണം ചൈന ഉത്പാദനം വെട്ടിക്കുറച്ചതുകൊണ്ട് സംഭവിച്ചതെന്ന് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് റിപ്പോർട്ട് പറയുന്നു. കൊറോണ വൈറസ് കാരണം ചൈന ഉത്പാദനം വെട്ടിക്കുറച്ചത് അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുമെന്നും 5,000 കോടി ഡോളറിന്റെ കുറവ് വ്യാപാരത്തിൽ വരുമെന്നും യു.എൻ. റിപ്പോർട്ടിലുണ്ട്. പ്രിസിഷൻ ഇൻസ്ട്രുമെന്റ്സ്, മെഷിനറി, വാഹനം, ആശയവിനിമയ ഉപകരണങ്ങൾ എന്നീ മേഖലകളെയാണ് കൊറോണ കൂടുതൽ ബാധിച്ചത്. യൂറോപ്യൻ യൂണിയന്റെ സമ്പദ് വ്യവസ്ഥയ്ക്കാണ് ഏറ്റവും കൂടുതൽ ആഘാതം. 1,560 കോടി ഡോളറിന്റെ നഷ്ടമാണ് യൂറോപ്യൻ യൂണിയന് സംഭവിച്ചത്. അമേരിക്ക (580 കോടി ഡോളർ), ജപ്പാൻ (520 കോടി ഡോളർ), ദക്ഷിണ കൊറിയ (380 കോടി ഡോളർ), തയ്വാൻ (260 കോടി ഡോളർ), വിയറ്റ്നാം (230 കോടി ഡോളർ) എന്നീ രാജ്യങ്ങൾക്കും ഇതിനോടകം ഭീമമായ നഷ്ടം സംഭവിച്ചു.

from money rss http://bit.ly/3atC7cT
via IFTTT