പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി (62)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഉഷാ റാണി. അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ്.
എട്ടാമത്തെ വയസ്സില്‍ ജയില്‍ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിടുന്നത്. തമിഴിലും മലയാളത്തിലുമായി മുപ്പതോളം സിനിമകളിൽ ബേബി ഉഷ നിറഞ്ഞുനിന്നു. എം.ജി.ആറിന്റെയും പ്രേംനസീറിന്റെയുമെല്ലാം അനുജത്തി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ നായികയായി പിന്നീട് മുഖ്യധാരയിലേക്കെത്തിയ ഉഷ റാണി ശിവാജി ഗണേഷന്‍, എം.ജി.ആര്‍ ജയലളിത എന്നിവര്‍ക്കൊപ്പവും സിനിമകള്‍ ചെയ്തു. പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം സിനിമകളില്‍ വേഷമിട്ടു.
വിവാഹ ശേഷം സിനിമയിൽ താൽക്കാലികമായി വിട്ടു നിന്ന ഉഷാറാണി തൊണ്ണൂറുകളിൽ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. അകം, തലസ്ഥാനം, ഏകലവ്യന്‍, ഭാര്യ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയവേഷവും റാണി അവതരിപ്പിച്ചു.
സംസ്‌കാരചടങ്ങുകള്‍ ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയില്‍ നടക്കും. മകൻ വിഷ്ണുശങ്കര്‍, കവിത മരുമകളുമാണ്.
* This article was originally published here