121

Powered By Blogger

Monday, 22 June 2020

പിപിഎഫിന്റെ പലിശ 46 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്‌

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 46വർഷത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കെത്തിയേക്കും. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിക്കുന്നത്. ഇതുപ്രകാരം ജൂലായ് ആദ്യവാരത്തിൽ പലിശ നിരക്കിൽ സർക്കാർ മാറ്റംവരുത്തും. സമാന കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുടെ പലിശനിരക്ക് കണക്കിലെടുത്താണ് കാലാകാലങ്ങളിൽ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ പരിഷ്കരിക്കുന്നത്. സർക്കാർ ബോണ്ടുകളുടെ ആദായത്തിൽ കാര്യമായ ഇടിവുണ്ടായതിനാൽ ലഘുസമ്പാദ്യ പദ്ധതികളുടെ ആദായത്തിലും കുറവുണ്ടാകും. ഇതോടെ 1974നുശേഷം ഇതാദ്യമായി പിപിഎഫിന്റെ പലിശ എഴുശതമാനത്തിന് താഴെയെത്തും. പിപിഎഫിന്റെ പലിശ നിശ്ചയിക്കുന്നത് 10 വർഷകാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായം അടിസ്ഥാനമാക്കിയാണ്. മുൻപാദത്തിലെ ബോണ്ടിന്റെ ആദായത്തിന്റെ ശരാശരിയെടുത്താണ് തുടർന്നുവരുന്ന പാദത്തിലെ സമ്പാദ്യ പദ്ധതിയുടെ പലിശ പരിഷ്കരിക്കുന്നത്. ഏപ്രിൽ ഒന്നിനുശേഷം ബോണ്ടിൽനിന്നുള്ള ആദായത്തിൽകാര്യമായ കുറവാണുണ്ടായത്. 5.85ശതമാനാണ് നിലവിലെ ആദായം. ലഘു സമ്പാദ്യ പദ്ധതികലുടെ പലിശനിരക്ക് കുറയ്ക്കുമെന്നകാര്യത്തിൽ ഇത് വ്യക്തമായ സൂചന നൽകുന്നു. ഏപ്രിൽ പാദത്തിൽ പിപിഎഫിന്റെ പലിശ 7.9ശതമാനത്തിൽനിന്ന് 7.1ശതമാനമായാണ് കുറച്ചത്. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിന്റെ പലിശ 8.6ശതമാനത്തിൽനിന്ന് 7.4ശതമാനമായും കുറച്ചു. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്റെ പലിശ 6.8ശതമാനമായി. സുകന്യ സമൃദ്ധിയുടേത് 8.4ശതമാനത്തിൽനിന്ന് 7.6ശതമാനമായും കിസാൻ വികാസ് പ്രതയുടേത് 6.9ശതമാനമായും കുറഞ്ഞു.

from money rss https://bit.ly/2V6i3rC
via IFTTT