121

Powered By Blogger

Tuesday 7 December 2021

തിരിച്ചുപിടിച്ചത് 2ദിവസത്തെ നഷ്ടം: സെന്‍സെക്‌സ് 1000പോയന്റ്‌ കുതിക്കാനുണ്ടായ കാരണങ്ങള്‍ ഇതാ

കഴിഞ്ഞ ദിവസങ്ങളിലെ സമ്മർദത്തെ അതിജീവിച്ച് മികച്ച നേട്ടമുണ്ടാക്കി സൂചികകൾ. ഉച്ചക്ക് രണ്ടുമണിയോടെ സെൻസെക്സ് 1,100ലേറെ പോയന്റ് കുതിച്ച് 57,858ലും നിഫ്റ്റി 325 പോയന്റ് നേട്ടത്തിൽ 17,238ലുമെത്തി. നിഫ്റ്റി 50യിലെ 50 ഓഹരികളിൽ 43എണ്ണവും നേട്ടത്തിലാണ്. വിപണിയിലെ കുതിപ്പിന് കാരണങ്ങൾ അറിയാം. ഒമിക്രോൺ ഭീതി അകലുന്നു അതിവഗ വ്യാപനശേഷിയുണ്ടെങ്കിലും ഡെൽറ്റാ വകഭേദവുമായി താരതമ്യംചെയ്യുമ്പോൾ അത്രതന്നെ അപകടകാരിയല്ല ഒമിക്രോണെന്ന ആദ്യ പഠന സൂചനകളാണ് വിപണിയിലെ ഭീതിയകറ്റിയത്. അതേസമയം, ഇതേക്കുറിച്ച് വിശദമായ പഠനങ്ങൾ ആവശ്യവുമാണ്. എങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ, വീണ്ടുമൊരു അടച്ചിടലിന്റെ സാധ്യത ഇല്ലാതാക്കുന്നതാണ്. ആഗോള സാമ്പദ്ഘടനയ്ക്ക് ആഘാതമാകില്ലെന്ന വിലയിരുത്തലും ഒമിക്രോൺ ഭീതി വിപണിയിൽനിന്നൊഴിയാൻ ഇടയാക്കി. ഏഷ്യൻ വിപണികളിലെ മുന്നേറ്റം വാൾസ്ട്രീറ്റ് തിങ്കളാഴ്ച നേട്ടത്തിലായിരുന്നു. ഏഷ്യൻ വിപണിയിലെ ചൊവാഴ്ചയിലെ മുന്നേറ്റത്തിന് അത് കാരണമായി. ഹാങ്സെങ് 1.8ശതമാനവും കോസ്പി 0.6ശതമാനവും നിക്കി 2 ശതമാനവും ഉയർന്നു. നിക്ഷേപകരുടെ ഇടപെടൽ രണ്ടുദിവസത്തെ വില്പന സമ്മർദ്ദിനുശേഷം നിക്ഷേപകർ മികച്ച ഓഹരികളിൽ നിക്ഷേപിക്കാൻ വീണ്ടുംതിടിക്കംകൂട്ടിയത് സൂചികകൾ നേട്ടമാക്കി. ബാങ്ക്, ധനകാര്യസേവനം, ലോഹം തുടങ്ങിയ മേഖലകളിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് 2.4ശതമാനം ഉയർന്നു. നിഫ്റ്റി മെറ്റൽ 2.5ശതമാനവും . വായ്പാനയം ഡിസംബർ എട്ടിന് പ്രഖ്യാപിക്കാനിരിക്കുന്ന ആർബിഐയുടെ വായ്പാനയത്തിൽ നിരക്കുകളിൽ വർധനവരുത്തിയേക്കില്ലെന്ന വിലിയിരുത്തലുകൾ വിപണിക്ക് ഊർജംപകർന്നു. കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് നടത്തിയ സർവെയിൽ പങ്കെടുത്ത അമ്പതോളം സാമ്പത്തിക വിദഗ്ധർ റിപ്പോ നിരക്ക് നാലുശതമാനത്തിൽ നിലനിർത്തുമെന്നാണ് വിലയിരുത്തിയത്. ജിഡിപി വളർച്ചയും മറ്റ് സാമ്പത്തിക സൂചകങ്ങളും സമ്പദ്ഘടന മുന്നേറ്റത്തിന്റെ പാതയിലാണെന്നതിന് തെളിവായത് വിപണി നേട്ടമാക്കി.

from money rss https://bit.ly/3pvV9bO
via IFTTT