121

Powered By Blogger

Thursday 4 June 2020

വോട്ടിങ് നിര്‍ത്തിവെയ്ക്കാന്‍ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണോട് ഹൈക്കോടതി

പ്രവർത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളുടെ മുന്നോട്ടുള്ള നടപടികളുടെ ഭാഗമായി വോട്ടിങ് നടത്താനുള്ളശ്രമം ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു. ജൂൺ 9 മുതൽ 12വരെയാണ് എഎംസി വോട്ടിങ് നടത്താൻ തീരുമാനിച്ചിരുന്നത്. അടുത്തവാദം കേൾക്കാനായി കേസ് ജൂൺ 12ലേയ്ക്കുമാറ്റി. ഗുജറാത്തിലെ പ്രമുഖ നിക്ഷേപ സ്ഥാപനമാണ് കോടതിയെ സമീപിച്ചത്. പ്രവർത്തനം നിർത്തുന്നതിനുമുമ്പ് നിക്ഷേപകരെ അറിയിച്ചില്ലെന്നാരോപിച്ചായിരുന്നു ഇവർ ഹർജി നൽകിയത്. സെബിയുടെ നിർദേശങ്ങൾ ഫണ്ട് കമ്പനി പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. പ്രവർത്തനം നിർത്തിയ ഏപ്രിൽ 23ലെ എൻഎവി പ്രകാരം നിക്ഷേപകർക്ക് പണംതിരിച്ചുകൊടുക്കുക. പണംതിരിച്ചുകൊടുക്കുന്നതുവരെ പ്രവർത്തനം പ്രത്യേക സംവിധാനത്തിനുകീഴിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചിട്ടുള്ളത്. കോടതിയുടെ ഉത്തരവ് ഹർജിക്കാർക്ക് മാത്രമല്ല എല്ലാ നിക്ഷേപകർക്കും ബാധകമാകും. നിക്ഷേപകർക്ക് പണംമടക്കിനൽകുന്നതിന് കൊട്ടക് മഹീന്ദ്ര ബാങ്കിനെയും ഡിലോയ്റ്റിനെയും സഹായികളായി നിയമിച്ചതിന് അനുമതി തേടിയാണ് ഫ്രാങ്ക്ളിൻ വോട്ടിങ് നടത്താൻ തീരുമാനിച്ചത്. മറ്റൊരുകേസിൽ മദ്രാൻ ഹൈക്കോടതിയും ഫണ്ട്കമ്പനി, സെബി എന്നിവർക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രത്യേക ഓഡിറ്റിനായി സെബി ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ചോക്സി ആൻഡ് ചോക്സിയെ ഇതിനകം നിയമിച്ചിട്ടുണ്ട്. HC stays Franklin Templetons e-voting process

from money rss https://bit.ly/3eUbtMB
via IFTTT