121

Powered By Blogger

Wednesday, 2 December 2020

ബിപിസിഎലിനെ ഏറ്റെടുക്കാന്‍ മൂന്നു കമ്പനികള്‍ രംഗത്തുവന്നതായി പെട്രോളിയം മന്ത്രി

പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎലിനെ ഏറ്റെടുക്കാൻ മൂന്നുകമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി മന്ത്രി. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കമ്പനികളേതൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ചില വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് താൽപര്യംപത്രം ലഭിച്ചിരുന്നതായി നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പിന്നാലെ, വേദാന്ത, രണ്ട് യുഎസ് നിക്ഷേപ സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് താൽപര്യപത്രം ലഭിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നു. പ്രഥമിക റൗണ്ടിൽ താൽപര്യപത്രം ലഭിച്ചാൽ അടുത്തഘട്ടമായി ഫിനാൻഷ്യൽ ബിഡ് സമർപ്പിക്കാനാണ് ആവശ്യപ്പെടുക. കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ പ്രതിസന്ധിമൂലം ബിപിസിഎലിന്റെ ഓഹരി വില്പനയ്ക്ക് താൽപര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള തിയതി സർക്കാർ നാലുതവണ നീട്ടിയിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിതരണക്കമ്പനിയായ ബിപിസിഎലിന്റെ 53ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. ഇതിലൂടെ 45,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. നടപ്പുസാമ്പത്തിക വർഷം പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇത് എങ്ങുമെത്തിയിട്ടില്ല. ഇതുവരെ 6138.48 കോടി രൂപമാത്രമാണ് സമാഹരിക്കാനായത്. Three parties submitted EoIs for BPCL bid process

from money rss https://bit.ly/33COKkL
via IFTTT