121

Powered By Blogger

Friday, 5 February 2021

അഞ്ചാംദിവസവും നേട്ടം: സെന്‍സെക്‌സ് 117 പോയന്റ് ഉയര്‍ന്ന് 50,731ല്‍ ക്ലോസ്‌ചെയ്തു

മുംബൈ: ഡിസംബർ പാദത്തിലെ എസ്ബിഐയുടെ മികച്ച പ്രവർത്തനഫലവും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നതും ഓഹരി വിപണി ആഘോഷമാക്കി. ലാഭമെടുപ്പിൽ സൂചികകളിൽ കനത്ത ചാഞ്ചാട്ടമുണ്ടായെങ്കിലും വിപണി പിടിച്ചുനിന്നു. തുടർച്ചയായി അഞ്ചാമത്തെ ദിവസവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ സെൻസെക്സ് 51,000കടന്നു. നിഫ്റ്റി 15,000വും. ഒടുവിൽ 117.34 പോയന്റ് നേട്ടത്തിൽ 50,731.63ലാണ് സെൻസെക്സ് ക്ലോസ്ചെയ്തത്. നിഫ്റ്റി 28.60 പോയന്റ് ഉയർന്ന് 14,924.30ലിലുമെത്തി. ബിഎസ്ഇയിലെ 1281 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1637 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, ടാറ്റ സ്റ്റീൽ, ഡിവീസ് ലാബ്, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി പൊതുമേഖല സൂചിക 3.6ശതമാനം ഉയർന്നു. ഫാർമ ഒരുശതമാനവും നേട്ടമുണ്ടാക്കി. വാഹനം, അടിസ്ഥാന സൗകര്യവികസനം, ഐടി എന്നീ സൂചികകൾ വില്പന സമ്മർദംനേരിട്ടു.

from money rss https://bit.ly/3cDj3NE
via IFTTT