121

Powered By Blogger

Sunday, 13 September 2020

സ്മാര്‍ട്ട് നിക്ഷേപകരാകൂ: തപാല്‍ നിക്ഷേപകര്‍ക്ക് ഇനി സൗജന്യ ചിപ്പ് കാര്‍ഡ്

കോഴിക്കോട്: തപാൽ നിക്ഷേപകരുടെ പഴയ മാഗ്നറ്റിക് എ.ടി.എം. കാർഡ് ഇനി ഓർമ്മ. എസ്.ബി. ഉൾപ്പെടെ എല്ലാ തപാൽ നിക്ഷേപകർക്കും ഇനി ചിപ്പ് ഘടിപ്പിച്ച സ്മാർട്ട എ.ടി.എം. കാർഡുകൾ സ്വന്തമാവുന്നു. രാജ്യത്തെ എല്ലാ തപാൽ എ.ടി.എമ്മുകളിലും, സഹകരണ ബാങ്കുകളൊഴികെ എല്ലാ സ്വകാര്യമേഖലാ-പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളിലും പുതിയ കാർഡ് ഉപയോഗിക്കാംകാലാവധി നിക്ഷേപങ്ങളില്ലാത്ത സാധാരണ ഇടപാടുകാർക്കും ഈ കാർഡ് ലഭിക്കും. പഴയ കാർഡുകളുള്ളവർക്ക് പുതിയ ചിപ്പ് കാർഡ് മാറ്റിനല്കുന്നത് സൗജന്യമായാണ്. പുതുതായി അക്കൗണ്ട് എടുക്കുന്നവർക്കും തികച്ചും സൗജന്യമായി കാർഡ് നൽകും. പ്രധാന തപാൽ ഓഫീസുകളിൽ ഇതിന്റെ വിതരണം ആരംഭിച്ചു. പുതിയ കാർഡ് കൂടുതൽ സുരക്ഷിതത്വം നല്കുന്നുവെന്നതാണ് പ്രത്യകത. ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതിനാൽ കൃത്രിമമായുണ്ടാക്കാനോ, ഡ്യൂപ്ലിക്കേറ്റ് ചെയ്യാനോ കഴിയില്ല. രാജ്യമെമ്പാടുമുള്ള തപാൽ എ.ടി.എം . ശൃംഖലയിലും ഇടപാടുകൾ നടത്താം. ഇതിന് സർവ്വീസ് ചാർജുണ്ടാവില്ല. കേരള സർക്കിളിൽ മാത്രം തപാൽ വകുപ്പിന് 51 എ.ടി.എമ്മുകളുണ്ട്. ാജ്യത്ത പുതിയ കാർഡ് ഉപയോഗിക്കാവുന്നവ 997 എണ്ണവും. നിലവിൽ എ.ടി.എം. കാർഡില്ലാത്ത തപാൽ ഇടപാടുകാർക്കും പുതിയ ചിപ്പ് കാർഡ് സ്വന്തമാക്കാം. ബാങ്ക് എ.ടി.എമ്മുകൾ ഉപയോഗിക്കുമ്പോൾ അതത് ബാങ്കുകളുടെ സേവനനിരക്കുകളും നിബന്ധനകളും ബാധകമായിരിക്കും. ഇവ മാറുന്നതനുസരിച്ച് കാർഡ് ഉപയോഗരീതിയും മാറാം. പുതിയ എ.ടി.എം. കാർഡ് റുപേ ഡെബിറ്റ് കാർഡ് കൂടിയാണ്. ഓരോ കാർഡിലും യുണീക് ഐ.ഡി. നമ്പർ ഉണ്ടാവും. തപാൽ ബാങ്കിങ്ങിന്റെ വിവിധ ഇടപാടുകൾക്ക് പുതിയ കാർഡ് ഉപയോഗിക്കാം. എന്നാൽ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ മൊബൈൽ ബാങ്കിങ്ങിനും പണമിടപാടുകൾക്കും മാത്രം വേറൊരുതരം ക്യു.ആർ. കാർഡ് വേണ്ടിവരും. രാജ്യത്തെ 1,55,080 തപാൽ ഓഫീസുകളിലും നിക്ഷേപം നടത്താമെന്നതും വിപുലമായ എ.ടി.എം. ശൃംഖല ഉപയോഗിക്കാമെന്നതും നിക്ഷേപകർക്ക് പ്രയോജനകരമാവും. യാത്രയിലും മറ്റും കൂടുതൽ പണം കൊണ്ടുനടക്കുന്നതിലെ റിസ്ക്ക് ഒഴിവാക്കാം. തപാൽ നിക്ഷേപത്തിന് പരിധികളില്ല. എസ്.ബി.യിൽ നാലു ശതമാനവും കാലാവധി നിക്ഷേപത്തിന് ഒന്ന്, രണ്ട്, മൂന്ന് വർഷത്തേക്ക് 5.5 ശതമാനവും, അഞ്ച് വർഷത്തിന് 6.7 ശതമാനവും പലിശ ലഭിക്കും. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ പലിശ 6.8 ശതമാനമാണ്. Free chip card for postal account holders

from money rss https://bit.ly/2GZhHPx
via IFTTT