121

Powered By Blogger

Sunday, 13 September 2020

ഓഹരി സൂചികകളില്‍ മുന്നേറ്റം: സെന്‍സെക്‌സ് 358 പോയന്റ് ഉയര്‍ന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 358 പോയന്റ് നേട്ടത്തിൽ 39,213ലും നിഫ്റ്റി 93 പോയന്റ് 11,557ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1404 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 312 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. എച്ചിസിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, റിലയൻസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഒഎൻജിസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ. ഹിന്ദുസ്ഥാൻ യുണിലിവർ, ബിപിസിഎൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മൾട്ടി ക്യാപ് ഫണ്ടുകളിലെ നിക്ഷേപ രീതിയിൽ സെബി മാറ്റംവരുത്തിയതോടെ മിഡ് ക്യാപ് സ്മോൾ ക്യാപ് ഓഹരികളിൽ മുന്നേറ്റം പ്രകടമായി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.18ശതമാനവും സ്മോൾ ക്യാപ് സൂചിക രണ്ടുശതമാനവും ഉയർന്നു. അപ്പോളോ ഹോസ്പിറ്റൽ, ഫ്യൂച്വർ റീട്ടെയിൽ, ഹഡ്കോ, പിവിആർ തുടങ്ങി 446 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex gains 358 points; mid-,small-cap indices outperform

from money rss https://bit.ly/32rhIDT
via IFTTT