121

Powered By Blogger

Friday, 23 October 2020

ഫ്‌ളിപ്കാര്‍ട്ട് 1,500 കോടി നിക്ഷേപിക്കും: ആദിത്യ ബിര്‍ള ഫാഷന്റെ ഓഹരി വില കുതിച്ചു

7.8ശതമാനം ഓഹരി ഫ്ളിപ്കാർട്ട് വാങ്ങാൻ തീരുമാനിച്ചതോടെ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിലിന്റെ ഓഹരി വില 15ശതമാനം കുതിച്ചു. ബിഎസ്ഇയിൽ ഓഹരി വില കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കാരയ 153.40 രൂപയിൽനിന്ന് 176.85 രൂപയായാണ് വർധിച്ചത്. ഇതോടെ കമ്പനിയുടെ വിപണി വിഹിതം 13,443.97 കോടിയായി ഉയർന്നു. മൂന്നുദിവസത്തിനിടെ ഓഹരിവിലയിൽ 19.5ശതമാനമാണ് നേട്ടമുണ്ടായത്. ഓഹരിയൊന്നിന് 205 രൂപ കണക്കാക്കിയാണ് ഫ്ളിപ്കാർട്ട് ആദിത്യ ബിർള ഫാഷന്റെ ഓഹരികൾ വാങ്ങുന്നത്. ഇതിനായി 1,500 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതോടെ കമ്പനിയുടെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 55.13ശതമാനമാകും. പീറ്റർ ഇംഗ്ലണ്ട്, അലൻ സോളി, വാൻ ഹുസൈൻ, ലൂയിസ് ഫിലിപ്പ് തുടങ്ങിയവയുടെ റീട്ടെയിൽ ശൃംഖലകളുടെ നടത്തിപ്പ് ആദിത്യ ബിർള ഫാഷൻ റീട്ടെയിലിനാണ്. രാജ്യത്തൊട്ടാകെ 3000ത്തോളം സ്റ്റോറുകൾ കമ്പനിക്കുണ്ട്. 23,700ഓളം മൾട്ടിബ്രാൻഡ് ഔട്ട്ലെറ്റുകളിൽ കമ്പനിക്ക് സാന്നിധ്യവുമുണ്ട്. Flipkart to buy 7.8% stake in Aditya Birla Fashion

from money rss https://bit.ly/3dOqD6H
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ 118 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: വ്യാപാരആഴ്ചയുടെ ആദ്യദിനനം ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 118 പോയന്റ് താഴ്ന്ന് 38704ലിലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തിൽ 11477ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 442 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 397 ഓ… Read More
  • സ്വർണത്തിൽ നിക്ഷേപിക്കാം ഇ.ടി.എഫിലൂടെമലയാളികൾക്ക് പ്രിയപ്പെട്ട നിക്ഷേപങ്ങളിൽ ഒന്നാണ് സ്വർണം. കഴിഞ്ഞ ആഴ്ചകളിൽ സ്വർണവില കുതിച്ചുയർന്നതോടെ ഇതിലേക്ക് നിക്ഷേപ താത്പര്യം ഏറിയിരിക്കുകയാണ്. നിക്ഷേപം എന്ന നിലയിൽ സ്വർണാഭരണത്തോടൊപ്പം ഗോൾഡ് ഇ.ടി.എഫുകൾക്കും പ്രിയമേറുന്നു. പണ… Read More
  • പെട്ടി പഴങ്കഥ, ബജറ്റ് ഫയല്‍ തുണിയില്‍ പൊതിഞ്ഞ് നിര്‍മലാ സീതാരാമന്‍ന്യൂഡൽഹി: ബജറ്റ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരിക ഒരു പെട്ടിയും തൂക്കി പിടിച്ച് വരുന്ന ധനകാര്യ മന്ത്രിമാരുടെ ചിത്രമാണ്. ബജറ്റ് എന്ന വാക്കു തന്നെ ബൂജറ്റ് (ചെറിയ തുകൽ പെട്ടി) എന്നഫ്രഞ്ച് വാക്കിൽ നിന്ന് വന്നതാണ്.… Read More
  • സെന്‍സെക്‌സില്‍ 200 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: സെൻസെക്സിൽ 200 പോയന്റോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 9.40 ഓടെ നേട്ടം 100 പോയന്റായി കുറഞ്ഞു. സെൻസെക്സ് 38837ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 17 പോയന്റ് ഉയർന്ന് 11570ലുമെത്തി. ബിഎസ്ഇയിലെ 797 കമ്പനികളുടെ ഓഹരികൾ നേട്… Read More
  • 32 വര്‍ഷംകൊണ്ട് 20 കോടി നേടാന്‍ കഴിയുമോ?എനിക്ക് രണ്ട് സാമ്പത്തിക ലക്ഷ്യങ്ങളാണുളളത്. മ്യൂച്വൽ ഫണ്ട് എസ്ഐപി വഴി ലക്ഷ്യം നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. 1. 2022 ഓഗസ്റ്റ് മാസത്തോടെ 10 ലക്ഷം രൂപവേണം. ഏത് ഫണ്ടാകും നിക്ഷേപിക്കാൻ യോജിച്ചത്? 2. രണ്ടാമത്തെ ലക്ഷ്യം 15-20 ക… Read More