121

Powered By Blogger

Thursday, 29 July 2021

ജെ എം ഫിനാന്‍ഷ്യലിന് 117.01 ശതമാനം ലാഭവര്‍ധന

കൊച്ചി:ജൂൺ 30ന് അവസാനിച്ച നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദഫലങ്ങളിൽ ജെഎം ഫിനാൻഷ്യൽ വൻ വളർച്ച രേഖപ്പെടുത്തി. മുൻവർഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് മൊത്തം ലാഭത്തിൽ 117.01 ശതമാനം വളർച്ചയാണുണ്ടായിട്ടുള്ളത്. പാദവാർഷിക ഫലങ്ങളിൽ നാളിതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വളർച്ചയാണിത്. മുംബൈയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് കണക്കുകൾക്ക് അംഗീകാരം നൽകിയത്. 2021 ജൂൺ 30 ന് അവസാനിച്ച ആദ്യപാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 992.55 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 691.11 കോടി രൂപയായിരുന്നു. വളർച്ച 43.62 ശതമാനം. ഇതേ കാലയളവിൽ നികുതി അടയ്ക്കുന്നതിനു മുമ്പുള്ള ലാഭം 360.40 കോടി രൂപയും മുൻവർഷം ഇതേ കാലയളവിൽ നികുതി അടയ്ക്കുന്നതിനുമുമ്പുള്ള ലാഭം 184.17 കോടി രൂപയുമായിരുന്നു. 95.69 ശതമാനം ലാഭ വർധനയാണു രേഖപ്പെടുത്തിയത്. നോൺ കൺട്രോളിംഗ് പലിശയ്ക്കു മുമ്പും നികുതിക്കു ശേഷവുമുള്ള മൊത്തം ലാഭം 274.78 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 139.61 കോടി രൂപയായിരുന്നു. വളർച്ച 96.82 ശതമാനം. 2021 ജൂൺ 30 നവസാനിച്ച ആദ്യ പാദത്തിൽ നികുതിയും നോൺ കണ്ടട്രോളിംഗ് പലിശയും പങ്കാളിയുടെ വിഹിതവും കഴിച്ചുള്ള മൊത്തം ലാഭം 203.14 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 93.61 ശതമാനമായിരുന്നു. ലാഭ വളർച്ച 117.01 ശതമാനം.

from money rss https://bit.ly/3l5XIR1
via IFTTT