121

Powered By Blogger

Thursday, 29 July 2021

സിങ്കപ്പൂരിലെ ഗ്രേറ്റ് ലേണിങിനെ ബൈജൂസ് ഏറ്റെടുത്തു: ഇടപാട് 4,470 കോടിയുടെ

രാജ്യത്തെ പ്രമുഖ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് സിങ്കപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രേറ്റ് ലേണിങിനെ ഏറ്റെടുത്തു. 4,470 കോടി രൂപ(60 കോടി ഡോളർ)യുടേതാണ് ഇടപാട്. സ്കൂൾ, ഹയർസെക്കൻഡറി വിദ്യാഭ്യാസമേഖലയിൽ മാത്രമൊതുങ്ങാതെ ഉന്നത സാങ്കേതിക വിദ്യാഭ്യാസമേഖലയിലും ചുവടുറപ്പിക്കുന്നതിനാണ് ഏറ്റെടുക്കൽ. ബൈജൂസിനൊപ്പം സ്വതന്ത്രവിഭാഗമായിട്ടായിരിക്കും ഗ്രേറ്റ് ലേണിങിന്റെ പ്രവർത്തനം. പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായി 2013ൽ ആരംഭിച്ചതാണ് ഗ്രേറ്റ് ലേണിങ്. 170 രാജ്യങ്ങളിലായി 15 ലക്ഷം ഉപഭോക്താക്കൾ ഗ്രേറ്റ് ലേണിങിനുണ്ട്. സിങ്കപൂർ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസമേഖലയിലാണ് കമ്പനിയുടെ പ്രവർത്തനം. സ്റ്റാൻഫോഡ്, മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ടെക്സസ് സർവകലാശാലയുടെ മകോംബ്സ് സ്കൂൾ ഓഫ് ബിസിനസ് തുടങ്ങിയവയുമായുള്ള സഹകരണവുമുണ്ട്. നിരവധി കോഴ്സുകൾക്കുള്ള പഠനസാമഗ്രികൾ നൽകിവരുന്നു. സ്ഥാപകനും സിഇഒയുമായ മോഹൻ ലഖരാജുവും സഹസ്ഥാപകനായ ആർ.എൽ ഹരികൃഷ്ണൻ നായർ, അർജുൻ നായർ എന്നിവരുമാകും ഗ്രേറ്റ് ലേണിങിന്റെ നേതൃത്വംവഹിക്കുക. ബൈജൂസിനാകട്ടെ നിലവിൽ 100 മില്യൺ രജിസ്റ്റർചെയ്ത ഉപഭോക്താക്കളും 6.5 മില്യൺ പെയ്ഡ് സബ്സ്ക്രിപ്ഷനുമാണുള്ളത്. നാലുമുതൽ 12വരെയുള്ള ക്ലാസുകൾക്കുള്ള പഠനസഹായികൾ നൽകിക്കൊണ്ട് 2015ലാണ് ബൈജൂസ് തുടങ്ങുന്നത്. യുഎസ് ആസ്ഥാപനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോമായ എപ്പിക്കിനെ ഈയിടെ ബൈജൂസ് ഏറ്റെടുത്തിരുന്നു. 3,730 കോടി രൂപയുടേതായിരുന്നു ഇടപാട്. ജനറൽ അറ്റ്ലാന്റിക്, സക്വേയ ക്യാപിറ്റൽ, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്, നാസ്പഴ്സ്, സിൽവർലേക്, ടൈഗർ ഗ്ലോബൽ തുടങ്ങിയ വൻകിട ആഗോള നിക്ഷേപകർ ഇതിനകം ബൈജൂസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

from money rss https://bit.ly/3j4ixKh
via IFTTT