121

Powered By Blogger

Friday, 20 February 2015

ഓണ്‍ലൈനില്‍ മരുന്ന് വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്‌








ഓണ്‍ലൈനില്‍ മരുന്ന് വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്‌


Posted on: 19 Feb 2015


അബുദാബി: മരുന്നുകള്‍ ഓണ്‍ ലൈനായി വാങ്ങുന്ന പ്രവണതയ്‌ക്കെതിരേ മുന്നറിയിപ്പുമായി ഫെഡറല്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആന്റിനര്‍ക്കോട്ടിക്‌സ്.

കൃത്രിമ മയക്കുമരുന്നുകള്‍ ചേര്‍ത്തുള്ളതാകാം ഇത്തരം മരുന്നുകളെന്നും ഇവ ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമാണെന്നും പല മരുന്നുകളുടെയും ഉപയോഗം രാജ്യത്ത് നിയമവിരുദ്ധമാണെന്നും നര്‍ക്കോട്ടിക്‌സ് വിഭാഗം ജനറല്‍ കേണല്‍ സഈദ് അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു. കൃത്രിമ മരുന്നുകളും മാനസികനിലയെ ബാധിക്കുന്ന പദാര്‍ഥങ്ങളും എന്ന വിഷയത്തില്‍ അബുദാബിയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്ന് വിപണനവുമായി ബന്ധപ്പെട്ട് കഴിഞ്ഞകാലങ്ങളില്‍ യു.എ.ഇ.യില്‍ ഉണ്ടായ കുറ്റകൃത്യങ്ങളില്‍ പകുതിയിലും മനോനിലയെ ബാധിക്കുന്ന പദാര്‍ഥങ്ങള്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ടാണ്. ഇത്തരം മരുന്നുകളുടെ ഉത്പാദകരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇവ പുതിയ വഴികളിലൂടെ രാജ്യത്ത് എത്തുന്നുണ്ട്. നിയമത്തിന്റെ കണ്ണുവെട്ടിക്കാന്‍ ഇത്തരം മരുന്നുകളുടെ കൂട്ടുകള്‍ പതിവായി മാറ്റിക്കൊണ്ടിരിക്കുന്നതായും സമ്മേളനത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള അനുവദനീയമായ മരുന്നുകളുടെ പട്ടിക പരിശോധിച്ച ശേഷമേ മരുന്നുകള്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡറുകള്‍ നല്കാന്‍ പാടുള്ളൂ. നിയമവിരുദ്ധമായ ഓണ്‍ലൈന്‍ മരുന്നുകളുടെ ഉപയോഗവും വിതരണവും തടയാന്‍ പ്രത്യേക സംഘം രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.


യു.എ.ഇ. ആഭ്യന്തര മന്ത്രാലയം യുണൈറ്റഡ് നേഷന്‍സിന്റെ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം വിഭാഗവുമായി ചേര്‍ന്നാണ് രണ്ടുദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്. ജനറല്‍ സൈഫ് അബ്ദുള്ള അല്‍ ഷഫാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.












from kerala news edited

via IFTTT