Story Dated: Friday, February 20, 2015 02:20
നെയ്യാറ്റിന്‍കര: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന പരാതികളെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എന്‍. ജയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 60 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. നെയ്യാറ്റിന്‍കര പോലീസ് സബ്‌ഡിവിഷനിലെ നെയ്യാറ്റിന്‍കര, ബാലരാമപുരം, പാറശാല, വെള്ളറട, പൂവാര്‍, മാരായമുട്ടം, ആര്യന്‍കോട്, പൊഴിയൂര്‍ എന്നീ സ്‌ഥലങ്ങളില്‍ ഒരേ സമയം നടന്ന റെയ്‌ഡിലാണ് സിലിണ്ടറുകളുടെ ശേഖരം കണ്ടെത്തിയത്.
ഒന്നുമുതല്‍ 25 സിലിണ്ടറുകള്‍ വരെ ലഭിച്ച സ്‌ഥലങ്ങള്‍ ഉണ്ട്. റെയ്‌ഡുമായി ബന്ധപ്പെട്ട് 60 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. അനധികൃതമായി സിലിണ്ടര്‍ സൂക്ഷിച്ച ബേക്കറി, ഹോട്ടല്‍, തട്ടുകട എന്നിവയുടെ നടത്തിപ്പുകാരെയെല്ലാം കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. മൂന്നുമാസം മുമ്പ് ഇത്തരത്തില്‍ 140 സിലിണ്ടറുകള്‍ പിടികൂടിയിരുന്നു. പിടിച്ചെടുത്ത സിലിണ്ടറുകളെല്ലാം ജില്ലാകലക്‌ടറെ ഏല്‌പിച്ച് സുരക്ഷിതമായ ഗോഡൗണില്‍ സൂക്ഷിക്കും. വിതരണക്കാരടക്കമുള്ളവര്‍ക്ക് പിഴയും ചുമത്തും.
from kerala news edited
via IFTTT