121

Powered By Blogger

Friday, 20 February 2015

കാര്‍ കടയിലേക്ക്‌ പാഞ്ഞുകയറി











Story Dated: Thursday, February 19, 2015 02:16


ബാലുശ്ശേരി :പനായിമുക്കില്‍ ഇന്നോവ കാര്‍ കടയിലേക്ക്‌ പാഞ്ഞുകയറി. കാര്‍ മറ്റൊരു കാറില്‍ ഇടിച്ച ശേഷം ഫര്‍ണീച്ചര്‍ കടയുടെ ഷട്ടറുകള്‍ തകര്‍ത്താണ്‌ നിന്നത്‌. കടയിലെ ഏതാനും അലമാരകളും മേശകളും തകര്‍ന്നു.

കാറിലുണ്ടായിരുന്ന രണ്ടു പേരെ നിസാര പരുക്കുകളോടെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കാലത്ത്‌ ഏഴരയോടെ ഫര്‍ണിച്ചര്‍ കടയിലെ ജോലിക്കാരന്‍ കട തുറക്കുന്നതിന്‌ നിമിഷങ്ങള്‍ക്ക്‌ മുമ്പായിരുന്നു അപകടം. കടയുടെ മുന്‍വശത്തെ ഇരുമ്പ്‌ തൂണുകളും തകര്‍ന്നിട്ടുണ്ട്‌.










from kerala news edited

via IFTTT