Story Dated: Friday, February 20, 2015 02:18
ഈരാറ്റുപേട്ട: ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഓട്ടോറിക്ഷയും തട്ടുകടയും കത്തിനശിച്ചു. റോഡരുകില്‍ പ്രവര്‍ത്തിച്ചിരുന്ന ഈലക്കയം പേഴുങ്കാട്ടില്‍ സുരേഷിന്റെ തട്ടുകടയും താത് കാലിക ഷെഡ്ഡും ഉപകരണങ്ങളും ആപേ ഓട്ടോ റിക്ഷയുമാണ് കത്തിനശിച്ചത്. പുലര്‍ച്ചെ രണ്ടുമണിവരെ തട്ടുകട പ്രവര്‍ത്തിച്ചിരുന്നു. ഇതിനുശേഷം സമീപത്തെ സ്വന്തം വീട്ടിലേക്ക് പോയശേഷമാണ് തീപിടിച്ചത്. തട്ടുകടയോട് ചേര്‍ന്ന വീട്ടിലേക്ക് തീ പടരാതിരുന്നതിനാല്‍ കൂടുതല്‍ നാശനഷ്ടമുണ്ടായില്ല. നാളുകകളായി ഇവിടെ സുരേഷും കുടുംബവും തട്ടുകട നടത്തിവരുകയായിരുന്നു. മീനച്ചിലാറിനോട് ചേര്‍ന്ന് പൊതുമരാമത്ത് റോഡരുകിലാണ് കട പ്രവര്‍ത്തിച്ചിരുന്നത്. തീപിടുത്തമുണ്ടായത് ആദ്യം കണ്ടത് പുഴയുടെ മറുകരയില്‍ താമസിക്കുന്നവരാണ്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
from kerala news edited
via
IFTTT
Related Posts:
പ്രതിരോധ വ്യവസായ രംഗം ആധുനീകരിക്കണം: മോഡി Story Dated: Wednesday, February 18, 2015 02:45ബെംഗലൂരു: രാജ്യത്തെ പ്രതിരോധ വ്യവസായരംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രരോധ മേഖലയിലെ തയ്യാറെടുപ്പുകള്‍ വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു… Read More
പാക് ബോട്ട് വിവാദം: ഡി.ഐ.ജിയുടെ പ്രസ്താവന പ്രതിരോധമന്ത്രി തള്ളി Story Dated: Wednesday, February 18, 2015 03:22ബെംഗലൂരു: ഗുജറാത്ത് തീരത്ത് പാകിസ്താന് ബോട്ട് കത്തിയെരിഞ്ഞ സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. പാക് ബോട്ട് തീരദേശസേന കത്തിച്ചതാണെന്ന ഡി.ഐ.ജി ബി.കെ ലോഷ്ലിയുടെ പ്രസ്താവന തള്ളി പ്… Read More
ബാര്‍ കോഴ: ആരോപണം ഉന്നയിച്ച വ്യവസായിയുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ് Story Dated: Wednesday, February 18, 2015 02:28തൊടുപുഴ: മന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയ മദ്യ വ്യവസായിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. അനിമോന് എന്ന വ്യവസായിയുടെ വീട്ടിലും സ… Read More
കലാപക്കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിന് ഇസഡ് കാറ്റഗറി സുരക്ഷ Story Dated: Wednesday, February 18, 2015 03:34ലക്നൗ: കലാപക്കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിന് ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. ഉത്തര്‍പ്രദേശിലെ എം.എല്‍.എ കൂടിയായ ബി.ജെ.പി നേതാവ് സുരേഷ് റാണയ്ക്കാണ് ഇസഡ് കാറ്റഗറി സ… Read More
ചന്ദ്രബോസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പത്തു ലക്ഷം രൂപ Story Dated: Wednesday, February 18, 2015 03:32തിരുവനന്തപുരം: തൃശൂരില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിയില്‍ നിന്… Read More