Story Dated: Friday, February 20, 2015 02:47
നെന്മാറ: നെല്ലിന്റെ സംഭരണവില 20 രൂപയാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നെന്മാറ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു കിലോ നെല്ലിന് നിലവില്‍ 19 രൂപയാണ് നല്‍കിവരുന്നത്. 13.60 രൂപ കേന്ദ്രസര്‍ക്കാര്‍ വിഹിതവും 5.40 സംസ്‌ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. കേന്ദ്രസര്‍ക്കാര്‍ വിഹിതം കര്‍ഷകര്‍ക്ക് നല്‍കി കഴിഞ്ഞു. സംസ്‌ഥാന സര്‍ക്കാര്‍ വിഹിതം രണ്ടാഴ്‌ചക്കുള്ളില്‍ കൊടുത്തുതീര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
നെന്മാറ സര്‍ക്കാര്‍ ആശുപത്രി താലൂക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എസ്.ആര്‍.ഇ.എം.യു.പി സ്‌കൂളില്‍ ശാസ്‌ത്ര-കല-കായികോത്സവങ്ങളില്‍ ഒന്നും രണ്ടും സഥാനം നേടിയവര്‍ക്കുള്ള സമ്മാനവിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ എന്‍.എ.ഐ.സി.എസ് പ്രസിഡന്റ് കെ.കെ. കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘത്തിന്റെ സ്‌ട്രോങ് റൂം ഉദ്‌ഘാടനം വി. ചെന്താമരാക്ഷന്‍ എം.എല്‍.എയും ലോക്കര്‍ ഉദ്‌ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എയും നിര്‍വഹിച്ചു. മുന്‍ എം.പി വി.എസ്. വിജയരാഘവന്‍, എന്‍.എ.ഐ.സി.എസ് ഡയറക്‌ടര്‍ പി.പി. ശിവപ്രസാദ്, സെക്രട്ടറി കെ.ജി. എല്‍ദോ, ഖാദി ബോര്‍ഡ് മെമ്പര്‍ സി. ചന്ദ്രന്‍, വിവിധ തദ്ദേശസ്വയംഭരണ സ്‌ഥാപന മേധാവികള്‍, വിവിധ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
from kerala news edited
via
IFTTT
Related Posts:
ഫോര്‍ട്ട് പോലീസ് സ്റ്റേഷന് ചികിത്സാ സഹായ നിധി വിതരണം ചെയ്തു Story Dated: Tuesday, January 20, 2015 07:10തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്റ്റേഷന്റെ (ജനമൈത്രി) ആഭിമുഖ്യത്തില്‍ ചികിത്സാ സഹായ നിധി വിതരണം ചെയ്തു. മണക്കാട്, ചാല, ടി.സി. 39/1708, കെ.ആര്‍.ഡബ്ല്യൂ.എ 31 ല്‍ കൃഷ്ണക… Read More
പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍ Story Dated: Tuesday, January 20, 2015 07:10ആര്യനാട്: പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കോട്ടൂര്‍ കള്ളിയല്‍ പന്തലിച്ചി തടത്തരകത്ത് വീട്ടില്‍ അനീഷി (21) നെയാണ്… Read More
റോഡ് ഷോ വൈകി: കെജ്രിവാളിന് പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല Story Dated: Tuesday, January 20, 2015 08:47ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടത്തിയ റോഡ് ഷോ വൈകിയതിനാല്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. രാവിലെ … Read More
ആവേശമായി റണ്‍ കേരള റണ്‍ Story Dated: Wednesday, January 21, 2015 02:13കോഴിക്കോട്: ദേശീയ ഗെയിംസിന് സ്വാഗതമോതി ജില്ലയില്‍ പതിനായിരങ്ങള്‍ റണ്‍ കേരള റണ്ണില്‍ അണിചേര്‍ന്നു. ഏഴ് വെള്ളരിപ്രാവുകളെയും രണ്ടായിരത്തോളം ബലൂണുകളും പറത്തിയാണ് മെഗാറണ്‍… Read More
സംസ്‌ഥാന സ്കൂള്‍ കലോത്സവം: 2016ല്‍ എറണാകുളം വേദിയാകും Story Dated: Tuesday, January 20, 2015 09:03കോഴിക്കോട്: അടുത്ത വര്‍ഷത്തെ സംസ്‌ഥാന സ്കൂള്‍ കലോത്സവത്തിന് എറണാകുളം വേദിയാകും. ഇത്തവണത്തെ കലോത്സവ വേദിയായി എറണാകുളത്തെ മുമ്പ് തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ മെട്രോ റെയില… Read More