Story Dated: Friday, February 20, 2015 06:08
പാറ്റ്‌ന: ദിവസങ്ങളായി നിലനിന്ന രാഷ്‌ട്രീയ അനിശ്‌ചിത്വത്തിന് ശേഷം ബീഹാര്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് നിതീഷ്‌കുമാര്‍ തിരിച്ചെത്തും. ഞായറാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഓഫീസ് വിടാന്‍ എടുത്ത തീരുമാനത്തെ അബദ്ധം എന്ന് വിശേഷിപ്പിച്ച നീതീഷ് വിശ്വാസവോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ച ജീതന്റാം മാഞ്ചിയുടെ പകരക്കാരനായിട്ടാണ് സത്യപ്രതിജ്‌ഞ ചെയ്യാനൊരുങ്ങുന്നത്.
ഞായറാഴ്‌ച ചുമതലയേല്‍ക്കുന്ന നിതീഷ് മാര്‍ച്ച് 16 ന് ബീഹാര്‍ അസംബ്‌ളിയില്‍ വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കും. ബീഹാറിലെ ജനങ്ങളോട് പരസ്യമായി മാപ്പു പറഞ്ഞ അദ്ദേഹം ഇത്തരം തെറ്റുകള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് വ്യക്‌തമാക്കി. രാവിലെ ഗവര്‍ണര്‍ കെ എന്‍ ത്രീപാഠിയെ നേരില്‍ കണ്ട് മാഞ്ചി രാജിക്കത്തും നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശയും കൈമാറിയിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ആയിരുന്നു നിതീഷ് തന്റെ പകരക്കാരനായി മാഞ്ചിയെ കൊണ്ടുവന്നത്.
എന്നാല്‍ കഴിഞ്ഞമാസം തനിക്ക് വഴിമാറാന്‍ മാഞ്ചിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സ്‌ഥാനം വിടാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ഇന്ന് നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പിന് വെല്ലുവിളിക്കുകയുമായിരുന്നു. എന്നാല്‍ തനിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ല എന്ന സാഹചര്യം തിരിച്ചറിഞ്ഞ് മാഞ്ചി രാജി വെയ്‌ക്കുകയായിരുന്നു. അതേ സമയം ഈ സംഭവത്തോടെ നിതീഷിനെ എതിര്‍ക്കാന്‍ ഒന്നാന്തരം പോരാളിയെ ബിജെപിയ്‌ക്ക് കിട്ടിയിരിക്കുകയാണ്.
from kerala news edited
via IFTTT