Story Dated: Friday, February 20, 2015 05:45
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരെഴുതിയ കോട്ട് നാലു കോടി രൂപയ്‌ക്ക് ലേലം കൊണ്ടു. 4.31 കോടി രൂപയ്‌ക്ക് ഗുജറാത്ത് വജ്രവ്യവസായി ഹിതേഷ് ലാല്‍ജി ഭായ് പട്ടേലാണ് കോട്ട് ലേലം കൊണ്ടത്. ഇന്ന് ഉച്ചയ്‌ക്ക് ശേഷം മൂല്യം നാലു കോടിയിലേക്ക് ഉയര്‍ന്ന കോട്ടിന് വേണ്ടി എത്തിയ മൂന്ന് പേരില്‍ നിന്നും ഉയര്‍ന്ന മൂല്യം നല്‍കി കോട്ട് ലാല്‍ജി സ്വന്തമാക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ ബാരക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി ധരിച്ച കോട്ട് ലേലത്തുക ഉയര്‍ന്നതിലൂടെ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ലേലത്തുക നാലു കോടിയിലേക്ക് ഉയര്‍ന്നതോടെ അവസാന നിമിഷം ലേലത്തില്‍ ഉണ്ടായിരുന്നത് മൂന്ന് പേരായിരുന്നു. ഇവരില്‍ നിന്നും ഉയര്‍ന്ന മൂല്യം നല്‍കി ലാല്‍ജി കോട്ട് സ്വന്തമാക്കുക ആയിരുന്നു. ഇന്ന് ഉച്ചയോടെ ലേലത്തുക രണ്ടു കോടിയിലേക്കും അത് പിന്നീട് നാലുകോടിയായി മാറുകയും ആയിരുന്നു. നേരത്തേ സൂറത്ത് സ്വദേശിയായ വ്യവസായി മുകേഷ് പട്ടേല്‍ രണ്ടു കോടി വാഗ്‌ദാനം ചെയ്‌ത് എത്തിയിരുന്നു. ആദ്യ ദിനത്തില്‍ വസ്‌ത്ര വ്യാപാരി രാജേഷ് ജുനെജ 1.21 കോടിയും മോഡി ഫാന്‍ ക്ലബ് അംഗം രാജേഷ് മഹേശ്വരി 1.25 കോടിയും ലേലം വിളിച്ചിരുന്നു.
എട്ടു ലക്ഷം രൂപ വിലവരുമെന്ന് കരുതുന്ന കോട്ടും പ്രധാനമന്ത്രിയായ ശേഷം ലഭിച്ച 450 ഉപഹാരങ്ങളുമാണ് മോഡി ലേലത്തിന് നല്‍കിയത്. സ്യൂട്ട് പ്രധാനമന്ത്രിക്ക് താന്‍ സമ്മാനിച്ചതാണെന്ന് അവകാശപ്പെട്ട് ഗുജറാത്ത് ബിസിനസുകാരന്‍ രമേശ്‌കുമാര്‍ ഭിഗാഭായി എന്നയാള്‍ രംഗത്ത് വന്നിരുന്നു. മകന്റെ വിവാഹദിനത്തില്‍ ധരിക്കാനായി മോഡിക്ക് സമ്മാനിച്ചതാണ് സ്യൂട്ട് എന്നാണ് ഭിഗാഭായി എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില വ്യക്‌തമാക്കിയത്. നാലു വര്‍ഷമായി പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്താണെന്ന് അവകാശപ്പെട്ടത്. കോട്ടില്‍ നിന്നു ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിനു നല്‍കാനാണ് തീരുമാനം.
from kerala news edited
via IFTTT