Story Dated: Friday, February 20, 2015 06:28
ന്യൂഡല്‍ഹി: നളന്ദ സര്‍വകലാശാലയുടെ വൈസ്‌ചാന്‍സലറായി തുടരുവാന്‍ തന്നെ മോദി സര്‍ക്കാര്‍ അനുമതിക്കുന്നില്ലെന്ന് അമൃത്യാ സെന്‍. വൈസ്‌ചാന്‍സലര്‍ പദവിയിലേക്കുള്ള രണ്ടാം വട്ട സ്‌ഥാനാര്‍ത്ഥിത്വം നോബേല്‍ പുരസ്‌കാര ജേതാവു കൂടിയായ അമൃത്യാ സെന്‍ പിന്‍വലിച്ചു. ഇനി നളന്ദയുടെ വൈസ്‌ചാന്‍സലറായി താനില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
വൈസ് ചാന്‍സലറായി തുടരാന്‍ അമൃത്യാ സെന്നിന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ശുപാര്‍ശ ചെയ്‌തിട്ടും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇത് തന്നെ വൈസ്‌ചാന്‍സലര്‍ സ്‌ഥാനത്തുനിന്നു മാറ്റി നിര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണോ എന്ന് സംശയമുള്ളതായി അമൃത്യാസെന്‍ പറഞ്ഞു.
ഗവണ്‍മെന്റിന്റെ അംഗീകാരമില്ലാതെ, രാഷ്‌ട്രപതിക്ക് തന്നെ വൈസ് ചാന്‍സലറാക്കാനുള്ള അനുമതി നളന്ദയുടെ ബോര്‍ഡിന് നല്‍കാനാകില്ലെന്നത് വ്യക്‌തമാണെന്നും അദ്ദേഹം പറഞ്ഞു. 1998ല്‍ സാമ്പത്തിക ശാസ്‌ത്രത്തിലാണ് അമൃത്യാ സെന്നിന് നോബേല്‍ പുരസ്‌കാരം ലഭിച്ചത്.
from kerala news edited
via IFTTT