121

Powered By Blogger

Friday, 20 February 2015

ഡല്‍ഹി നിയമസഭ: വിജേന്ദര്‍ ഗുപ്‌തയെ പ്രതിപക്ഷ നേതാവായി ബി.ജെ.പി തെരഞ്ഞെടുത്തു









Story Dated: Wednesday, February 18, 2015 08:55



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ വിജേന്ദര്‍ ഗുപ്‌തയെ പ്രതിപക്ഷ നേതാവായി ബി.ജെ.പി തെരഞ്ഞെടുത്തു. രോഹിണിയില്‍ നിന്നുള്ള എം.എല്‍.എയാണ്‌ വിജേന്ദര്‍ ഗുപ്‌ത. ഡല്‍ഹിയുടെ ചുമതലയുള്ള പ്രഭാത്‌ ഝാ അറിയിച്ചതാണ്‌ ഇക്കാര്യം. നിയമസഭയില്‍ ബി.ജെ.പിയെ വിജേന്ദര്‍ ഗുപ്‌ത ഡല്‍ഹി നയിക്കും. അദ്ദേഹം ഭരണകക്ഷിയായ ആം ആദ്‌മി പാര്‍ട്ടിക്ക്‌ സ്വീകാര്യമാകുമോ എന്നത്‌ സംബന്ധിച്ച്‌ പാര്‍ട്ടിക്ക്‌ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഡല്‍ഹിയിലെ എഴുപത്‌ അംഗ നിയമസഭയില്‍ മൂന്ന്‌ സീറ്റുകള്‍ മാത്രമാണ്‌ ബി.ജെ.പി ജയിച്ചത്‌. പ്രതിപക്ഷ നേതൃസ്‌ഥാനം അവകാശപ്പെടുന്നതിനുള്ള 7 സീറ്റുകള്‍ ഇല്ലാത്ത ബി.ജെ.പിക്ക്‌ എ.എ.പി പ്രതിപക്ഷ നേതൃസ്‌ഥാനം നല്‍കുമോ എന്ന്‌ വ്യക്‌തമല്ല. പ്രതിപക്ഷ നേതൃസ്‌ഥാനം അവകാശപ്പെടുന്നതിനുള്ള പത്ത്‌ ശതമാനം സീറ്റുകളില്ലെന്ന്‌ ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ കോണ്‍ഗ്രസിന്‌ ബി.ജെ.പി പ്രതിപക്ഷ നേതൃസ്‌ഥാനം നിഷേധിച്ചിരുന്നു.


വിജേന്ദര്‍ ഗുപ്‌തയ്‌ക്ക് പുറമെ പ്രകാശ്‌ ശര്‍മ്മ (വിശ്വാസ്‌ നഗര്‍), ജഗദീഷ്‌ പ്രഥാന്‍ (മുസ്‌താഫാബാദ്‌) എന്നിവരാണ്‌ വിജയിച്ച മറ്റ്‌ ബി.ജെ.പി സ്‌ഥാനാര്‍ത്ഥികള്‍. അംഗസംഖ്യയില്‍ കുറവാണെങ്കിലും ബി.ജെ.പി ശക്‌തമായ പ്രതിപക്ഷമായിരിക്കുമെന്ന്‌ ഗുപ്‌ത പറഞ്ഞു.










from kerala news edited

via IFTTT