Story Dated: Thursday, February 19, 2015 02:17
വര്‍ക്കല: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാലകവര്‍ന്നതായി പരാതി. വര്‍ക്കല -തച്ചന്‍കോണം റിഥത്തില് പ്രവാസിയായ സുനില്‍ ദത്തിന്റെ ഭാര്യ ഷിജിലിയുടെ (35) കഴുത്തില്‍ കിടന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്ത് കടന്നത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വീടിന്റെ മട്ടുപ്പാവിലെ സ്റ്റയര്‍കെയ്സ് റൂമിന്റെ വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്ന ഷിജിലയുടെ കഴുത്തില്‍ കിടന്ന താലിമാലയാണ് കവര്‍ന്നത്.
ശിവരാത്രി വ്രതം നോറ്റിരുന്ന മകളാണ് ആദ്യം മോഷ്ടാവിനെ കണ്ടത്. ഒന്‍പതാം ക്ലാസുകാരിയായ മകള്‍ മാലയുമായി മട്ടുപ്പാവ് വഴി ഓടി രക്ഷപ്പെട്ടു. അമ്മയും മകളും മകനും ചേര്‍ന്ന് കള്ളനെ പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല. അരപവന്റെ താലിച്ചുട്ടി ടെറസില്‍ നിന്നും കണ്ടുകിട്ടിയെങ്കിലും ഒന്നേ മുക്കാല്‍ പവന്റെ മാലമോഷ്ടാവ് കൊണ്ടുപോയി.
വര്‍ക്കല പോലീസില്‍ പരാതി നല്കി.
from kerala news edited
via
IFTTT
Related Posts:
ഗെയിംസ് വില്ലേജില്‍ സ്ത്രീ തൊഴിലാളികള്‍ പ്രതിഷേധിച്ചു; കൂലി നല്‍കാതെ പുറത്താക്കിയതായി ആരോപണം Story Dated: Monday, February 2, 2015 01:27കഴക്കൂട്ടം: മേനംകുളത്തെ ഗെയിംസ് വില്ലേജില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത്. 400 ഓളം പേരെ ജോലിക്കെടുത്തശേഷം ഒരു വിഭാഗത്തെ ബോധപൂര്‍വം… Read More
പദ്ധതിത്തുക വകമാറ്റി ചെലവഴിച്ചതായി പരാതി; ഓംബുഡ്സ്മാനില്‍ ഹര്‍ജി Story Dated: Monday, February 2, 2015 01:27കിളിമാനൂര്‍: പദ്ധതി തുക വക മാറ്റി ചെലവഴിച്ചെന്നാരോപിച്ച് കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികള്‍ക്കെതിരെ ഓംബുഡ്സ്മാനില്‍ പരാതി നല്കി. കേശവപുരം ആശുപത്രിയുടെ അടിസ്… Read More
രവീന്ദ്രനാഥ ടാഗോര്‍ പുരസ്കാരം വിശ്വഭാരതി വി. വേലപ്പന്‍നായര്‍ക്ക് Story Dated: Sunday, February 1, 2015 02:59തിരുവനന്തപുരം: കേരള പാരലല്‍ ട്യൂട്ടോറിയല്‍ കോളജ് സ്റ്റാഫ് ആന്‍ഡ് ടീച്ചേഴ്സ് കൗണ്‍സിലിന്റെ ജൂബിലിയും രവീന്ദ്രനാഥടാഗോറിന്റെ ജന്മദിനാഘോഷം സംയുക്തമായി മാര്‍ച്ച് 14ന് തി… Read More
താലൂക്ക് ആശുപത്രിയിലേക്ക് കസേരകള്‍ നല്കി Story Dated: Sunday, February 1, 2015 02:59വര്‍ക്കല: ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് 20 കസേരകള്‍ സംഭാവനയായി നല്കി. ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററിനു മുന്നില്‍ … Read More
കേരളത്തില്‍ വന്‍ നിക്ഷേപത്തിന് തയാറെടുക്കുന്നു Story Dated: Sunday, February 1, 2015 02:59തിരുവനന്തപുരം: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്‍ നിക്ഷേപത്തിന് തയാറെടുക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന… Read More