Story Dated: Friday, February 20, 2015 05:22
മുംബൈ: ഒരു കോടി രൂപ വിലമതിക്കുന്ന ആറ് സ്വര്‍ണ്ണ കട്ടകളുമായി വിമാനം പറന്നത് രണ്ടു ദിനം. ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്‌ക്കിടയില്‍ വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്നും ഒരു കിലോ തൂക്കം വരുന്ന ആറ് സ്വര്‍ണ്ണ ബാറുകള്‍ കണ്ടെത്തിയത് മുംബൈ കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ ആയിരുന്നു. പിടിച്ചെടുത്ത സ്വര്‍ണ്ണം 1.49 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 6 ഇ-81 ല്‍ നിന്നായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തിയത്. ഫെബ്രുവരി 17 ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു കസ്‌റ്റംസ് വിമാനം നിരീക്ഷണത്തിന് വിധേയമാക്കിയത്. ഒടുവില്‍ 13 മണിക്കൂറത്തെ തിരച്ചിലിന് ശേഷം മുംബൈ കസ്‌റ്റംസ് വ്യാഴാഴ്‌ച സ്വര്‍ണ്ണം കണ്ടെത്തി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റി വിട്ട ശേഷമായിരുന്നു തെരച്ചിലില്‍.
വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്നായിരുന്നു സ്വര്‍ണ്ണക്കട്ടി കണ്ടെത്തിയത്. സ്വര്‍ണ്ണ കട്ടകളുമായി വിമാനം മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പറന്നു. ഇതിനിടയില്‍ കോഴിക്കോട്ട് വിമാനം ഇറങ്ങിയപ്പോള്‍ കസ്‌റ്റംസ് യാത്രക്കാരെ നിരീക്ഷിച്ചിരുന്നെങ്കിലും സ്വര്‍ണ്ണം അവിടെ നിന്നും മാറ്റിയിരുന്നു. ഈദിവസം തന്നെ വിമാനം മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലെല്ലാം കറങ്ങി. ഫെബ്രുവരി 18 ന് കസ്‌റ്റംസ് എല്ലാ എയര്‍പോര്‍ട്ട് യൂണിറ്റുകളിലും വിവരം നല്‍കുകയും വിമാനം കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെല്ലാം യാത്ര ചെയ്‌ത ശേഷം മുംബൈയില്‍ എത്തിയപ്പോള്‍ പരിശോധന നടത്തുകയായിരുന്നു.
വിമാനത്തിന്റെ മിക്കവാറും എല്ലാ സ്‌ഥലങ്ങളിലും കര്‍ശനമായ പരിശോധനകള്‍ കസ്‌റ്റംസ് സംഘം നടത്തി. ഒടുവില്‍ വാഷ് ബേസിന്റെ പിറകില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഈ മാസം ഇത് രണ്ടാം തവണയാണ് വന്‍ തുക വരുന്ന സ്വര്‍ണ്ണം പിടികൂടുന്നത്. ഫെബ്രുവരി 7 ന് ദുബായില്‍ നിന്നും മുംബൈയില്‍ എത്തിയ എയര്‍ ഇന്ത്യാ വിമാനത്തിന്റെ ടോയ്‌ലറ്റ് സീറ്റിന് കീഴില്‍ നിന്നും 2.3 കോടി വിലമതിക്കുന്ന 8 കിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു.
from kerala news edited
via IFTTT