Story Dated: Friday, February 20, 2015 02:47
മുളയങ്കാവ്: കുലുക്കല്ലൂരില്‍ പ്രഭാകരനെ സദാചാര ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനേഴുകാരനടക്കം നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി സുനിന് എന്ന കണ്ണന് (24), രണ്ടാംപ്രതി അബ്ദുട്ടി എന്ന അബ്ദുറഹ്മാന് (26), എട്ടാംപ്രതി സനിഷ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പതിനേഴുവയസുള്ള പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരില്‍ പാലക്കാട് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. ഇതോടെ ഈ കേസില്‍ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ സി.ഐ വിജയകുമാര്‍, എസ്.ഐ പി. ചന്ദ്രന്, ഗ്രേഡ് എസ്.ഐ കെ. രാമചന്ദ്രന്, സി.പി.ഒമാരായ സനിഷ്, ഉദയകുമാര്‍, സലാം വിനോദ്, സിജു, ബിനോദ് ബി.നായര്‍ പങ്കെടുത്തു.
from kerala news edited
via IFTTT