ഫുട്‌ബോള്‍ നെഞ്ചിലിടിച്ച് യുവാവ് മരിച്ചു
Posted on: 19 Feb 2015
ദുബായ്: കളിക്കിടെ ഫുട്‌ബോള്‍ നെഞ്ചിലിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. ദുബായില്‍ ഫസ്റ്റ് ഗള്‍ഫ് ബാങ്ക് ജീവനക്കാരനായിരുന്ന രതീഷ് കാക്കാമണി(31)യാണ് മരിച്ചത്.
വെള്ളിയാഴ്ച സബീല്‍ പാര്‍ക്കില്‍വെച്ചാണ് അപകടമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ എതിരെ വന്ന ബോള്‍ സ്വീകരിക്കാനുള്ള ശ്രമം പാളിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. പാഞ്ഞുവന്ന പന്ത് നെഞ്ചില്‍ ഇടിച്ചയുടന്‍ തന്നെ തളര്‍ന്ന് വീണു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ രവീന്ദ്രന്‍ശോഭന ദമ്പതിമാരുടെ മകനാണ്. ഭാര്യ : മീനാക്ഷി. എട്ടുമാസം പ്രായമുള്ള റിഹാന്‍ മകനാണ്.
from kerala news edited
via IFTTT