121

Powered By Blogger

Friday, 20 February 2015

പഴക്കമേറിയ കോച്ചുകള്‍ മാറ്റണം- കേരളസമാജം








പഴക്കമേറിയ കോച്ചുകള്‍ മാറ്റണം- കേരളസമാജം


Posted on: 19 Feb 2015


ബെംഗളൂരു: എക്‌സ്പ്രസ്സ് തീവണ്ടികളില്‍ പഴക്കമേറിയ കോച്ചുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബെംഗളൂരുവിലെ കേരളസമാജം ആവശ്യപ്പെട്ടു. ആനേക്കല്‍ തീവണ്ടിയപകടത്തെപ്പറ്റി അന്വേഷിക്കുന്ന റെയില്‍വേ സുരക്ഷാകമ്മീഷണര്‍ക്ക് സമര്‍പ്പിച്ച പ്രതികരണത്തിലാണ് ഇതുപറഞ്ഞിട്ടുള്ളത്.

ബെംഗളൂരുവിലേക്കുള്ളവ ഉള്‍പ്പെടെ കേരളത്തിലൂടെ ഓടുന്ന മിക്ക തീവണ്ടികളിലും പഴക്കമേറിയ കോച്ചുകളാണെന്ന് സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണനും സെക്രട്ടറി റെജികുമാറും പറഞ്ഞു.

കോച്ചുകളുടെ കാലപ്പഴക്കം ആനേക്കല്‍ സംഭവത്തില്‍ മരണങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഡി 8 കോച്ച് ഡി 9-ലേക്കു തുളച്ചുകയറി. ഒന്നുമുതല്‍ ഇരുപതുവരെ സീറ്റുകളില്‍ ഇരുന്നവര്‍ക്കാണ് ക്ഷതമേറ്റത്. നിലവാരം കുറഞ്ഞ കോച്ചുകളാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. 1993-ല്‍ നിര്‍മിച്ച ഇവയ്ക്ക് 22 കൊല്ലമായി. ശരിയായ അറ്റകുറ്റപ്പണികള്‍ ഉണ്ടായതുമില്ല. ബലമേറിയ ആന്റി ടെലസ്‌കോപ്പിക് കോച്ചുകളായിരുന്നെങ്കില്‍ അപകടത്തില്‍ മരണമുണ്ടാകുമായിരുന്നില്ല.

പാളത്തിന്റെയോ കോച്ചുകളുടെയോ എന്‍ജിന്റെയോ പ്രശ്‌നമാണ് അപകടമുണ്ടാക്കിയത്. പാളത്തില്‍ പാറക്കല്ല് വീഴാന്‍ അവിടെ സാധ്യതയില്ല. പാറക്കല്ലുകള്‍ ഉള്ള സ്ഥലമല്ല. സമൂഹദ്രോഹികള്‍ അവിടെ അതിടാനും സാധ്യത കുറവാണ് -സമാജം പ്രതികരണത്തില്‍ പറഞ്ഞു.











from kerala news edited

via IFTTT

Related Posts:

  • സഹീര്‍ മൗലവിക്ക് സ്വീകരണം സഹീര്‍ മൗലവിക്ക് സ്വീകരണംPosted on: 29 Dec 2014 ജിദ്ദ: ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം കേരളചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ സഹീര്‍ മൗലവിക്ക് ജിദ്ദ ചാപ്റ്റര്‍ സ്വീകരണം നല്‍കി. ഫോറം ജിദ്ദ ചാപ്റ്റര്‍ വര്‍ക്കിങ് ചെയര്‍മാന്‍ അന്‍വ… Read More
  • മഹ്ദ് അല്‍ ഉലൂം സ്‌കൂള്‍ 'അത്‌ലറ്റിക്കോ 2014' സമാപിച്ചു ജിദ്ദ: രണ്ട് ദിവസങ്ങളിലായി നടന്ന മഹ്ദ് അല്‍ ഉലൂം ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ കായികമേളക്ക് സമാപനമായി. അമീര്‍ ഫവാസ് മാഞ്ചസ്റ്റര്‍ സ്‌റ്റേഡിയത്തില്‍ നടന്ന 'എം. ഐ. എസ്. അത്‌ലറ്റിക്കോ 2014' സിഫ് പ്രസിഡന്റ് ഹിഫ്‌സുറഹ്്മാന്‍ ഉദ്ഘാ… Read More
  • ആര്‍.എസ്.സി അംഗത്വകാല ക്യാമ്പയിനിന്റെ യുവസമ്മേളനം ആര്‍.എസ്.സി അംഗത്വകാല ക്യാമ്പയിനിന്റെ യുവസമ്മേളനംPosted on: 29 Dec 2014 മക്ക: നിര്‍മ്മാണാത്മകമായ രീതിയില്‍ യുവത്വത്തിന്റെ പ്രയോഗം സാധ്യമാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ വികസനം സാര്‍ഥകമാകുന്നുള്ളൂ എന്ന് എസ്.എസ്.എഫ് (കേരള സ… Read More
  • ബര്‍മിങ്ഹാമില്‍ യാക്കോബായ സഭക്ക് പുതിയ ഇടവക ബര്‍മിങ്ഹാമില്‍ യാക്കോബായ സഭക്ക് പുതിയ ഇടവകPosted on: 29 Dec 2014 ബര്‍മിങ്ഹാം: സെന്റ് ജോസഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് എന്ന പേരില്‍ യാക്കോബായ സഭക്ക് യു.കെ.യില്‍ ഒരു പുതിയ ഇടവക കൂടി. ബര്‍മിങ്ഹാമിലും പരിസര പ്രദേശങ്ങളിലും… Read More
  • മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍Posted on: 29 Dec 2014 ന്യൂയോര്‍ക്ക്: മലയാളി സംരംഭകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 2015- 2017 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെ… Read More