Story Dated: Thursday, February 19, 2015 02:17
കഴക്കൂട്ടം: മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റടുക്കാതെ യാത്ര ചെയ്‌ത് അക്രമം കാട്ടിയ രണ്ടുപേര്‍ അറസ്‌റ്റില്‍. വെങ്ങാനൂര്‍ വഴിയല്‍ ബഥേല്‍ മന്ദിരത്തില്‍ ജോയി (35), നിലമേല്‍ കൈതക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ രാജ് കുമാര്‍ (22) എന്നിവരാണ് പോലീസ് പിടിയിലായത്. ബസ് കണ്ടക്‌ടറുടെ പരാതിയെ തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ ശ്രമിച്ച കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. അജയകുമാറിനെ പ്രതികള്‍ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്‌ച രാത്രി 9.30നായിരുന്നു സംഭവം.
തമ്പാനൂരില്‍ നിന്നും തിരുവനന്തപുരം -കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്‌റ്റ് ബസില്‍ എറണാകുളത്തേക്ക് പോകാനായി ബസില്‍ കയറിയ ഇവര്‍ മദ്യലഹരിയില്‍ വാഹനത്തിനുള്ളില്‍ ബഹളം വച്ചു. ടിക്കറ്റെടുക്കാനോ ബസില്‍ നിന്നും പുറത്തുപോകാനോ തയാറായില്ല. ചോദ്യം ചെയ്‌ത കണ്ടക്‌ടര്‍ക്ക് നേരെ കൈയേറ്റത്തിനും ശ്രമിച്ചു. തുടര്‍ന്ന് ബസ് കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലെത്തിച്ച് കണ്ടക്‌ടര്‍ പരാതി നല്‍കി. പുറത്തിറങ്ങിയ പ്രതികള്‍ മാധ്യമപ്രവര്‍ത്തകരാണെന്നും പറഞ്ഞ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കി.
പിടികൂടാനെത്തിയ എ.എസ്.ഐയെ പ്രതികളിലൊരാള്‍ ആക്രമിച്ചു. ഇവരുടെ പക്കല്‍ നിന്നും സ്വകാര്യ ചാനലിന്റെ പേരിലും ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേരിലുമുള്ള വ്യാജ കാര്‍ഡുകളും കണ്ടെടുത്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് ചാനല്‍ സ്‌ഥാപനങ്ങളുമായി ബന്ധമില്ലെന്ന് സ്‌ഥിരീകരിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
from kerala news edited
via
IFTTT
Related Posts:
ഘര്‍ വാപസിയ്ക്ക് തിരിച്ചടി; ബീഹാറില്‍ 200 പേര് ക്രിസ്തുമതം സ്വീകരിച്ചു Story Dated: Friday, December 26, 2014 08:14പട്ന: ഹിന്ദു സംഘടനകളുടെ ഘര്‍ വാപസിയ്ക്ക് പകരമെന്നോണം ഗയയില്‍ നടന്ന ക്രിസ്തുമത പരിവര്‍ത്തന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതിന് റാം മാഞ്ജി ഉത്തരവി… Read More
കോട്ടയത്ത് കോളറ; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം Story Dated: Friday, December 26, 2014 09:48കോട്ടയം: കോട്ടയം അതിരുമ്പഴയില്‍ കോളറ ബാധ സ്‌ഥിരീകരിച്ചു. ഛര്‍ദിയും അതിസാരവും ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് വിദ്യാര്‍ഥികളിലാണ് കോളറ ബാധ ക… Read More
പി സി ജോര്‍ജ്ജിന്റെ പിഎയുടെ മകന്റെ വാഹനമിടിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക് Story Dated: Friday, December 26, 2014 08:27തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്റെ വാഹനമിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. പി സി ജോര്‍ജ്ജിന്റെ പി എ സണ്‍… Read More
പി സി ജോര്‍ജ്ജിന്റെ പിഎയുടെ മകന്റെ വാഹനമിടിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക് Story Dated: Friday, December 26, 2014 09:16തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്റെ വാഹനമിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. പി സി ജോര്‍ജ്ജിന്റെ പി എ സണ്‍… Read More
വീണ്ടും ഐഎസിന്റെ ഇന്ത്യന്‍ ബന്ധം; സുല്‍ത്താനെ തേടി തീവ്രവാദി വിരുദ്ധ വിഭാഗം Story Dated: Friday, December 26, 2014 09:29ഭോപ്പാല്‍: ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ച മഹ്ദി മസ്രൂരിന് പിന്നാലെ ഇസ്ലാമിക തീവ്രവാദ സംഘടന ഐസിന്റെ ഇന്ത്യന്‍ ബന്ധത്തില്‍ മറ്റൊരാളെ കൂടി തീവ്രവാദ വിരുദ്ധ സ്ക്വാ… Read More