121

Powered By Blogger

Friday, 20 February 2015

നാദാപുരത്തെ സമാധാനശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയായി സോഷ്യല്‍ മീഡിയയ്‌ക്ക് പുറമെ സി.ഡി പ്രദര്‍ശനവും











Story Dated: Thursday, February 19, 2015 02:16


കോഴിക്കോട ്‌:

തൂണേരിയില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ നടന്ന അക്രമ സംഭവങ്ങളില്‍ നാദാപുരത്ത്‌ സമാധാന ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയാവാന്‍ മതസംഘടനയുടെ സി.ഡി പ്രദര്‍ശനം. സോഷ്യല്‍ മീഡിയ നാദാപുരം സംഭവത്തില്‍ അതിരു വിട്ട്‌ പ്രചാരണം നടത്തുന്നത്‌ തടയിടുന്നതിനിടയിലാണ്‌ അക്രമവുമായി ബന്ധപ്പെട്ട്‌ സംഘടന സി.ഡി പ്രദര്‍ശനത്തിനൊരുങ്ങുന്നത്‌.നാളെയാണ്‌ സംസ്‌ഥാന വ്യാപകമായി സംഘടന നാദാപുരം സംഭവത്തെ പറ്റിയുള്ള സി.ഡി പ്രദര്‍ശനം നടത്താനൊരുങ്ങുന്നത്‌.


സോഷ്യല്‍ മീഡിയ വന്‍തോതിലുള്ള പ്രചാരണവും പോസ്‌റ്റുകളും അക്രമവുമായി ബന്ധപ്പെട്ട്‌ നടത്തുന്നത്‌ തന്നെ വലിയ തലവേദനായാണ്‌ അധികാരികള്‍ക്കും നാട്ടകാര്‍ക്കുമുണ്ടാക്കുന്നത്‌.സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പോസ്‌റ്റുകളും കമന്റുകളും ഇതുമായി ബന്ധപ്പെട്ട്‌ നടത്തുന്നത്‌ അധികാരികള്‍ നീരീക്ഷിച്ച്‌ വരികയാണ്‌.ഇതിനിടയിലുള്ള സി.ഡി പ്രദര്‍ശനം സംഭവം കൂടുതല്‍ രൂക്ഷമാക്കാനും സാധ്യതയുണ്ട്‌. നാദാപുരത്തെ അക്രമ സംഭവങ്ങളെ ജനമധ്യത്തില്‍ എത്തിക്കുകയെന്നതാണ്‌ സംഘടന ലക്ഷ്യമിടുന്നതെന്ന്‌ നേതാക്കള്‍ അറിയിച്ചു.കൂടാതെ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികളും തീരുമാനിച്ചിട്ടുണ്ട്‌.


അക്രമസംഭവത്തിന്‌ ശേഷം നാദാപുരത്തും പരിസര പ്രദേശത്തും സമാധാന ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയായി വാഹനങ്ങള്‍ക്ക്‌ തീവെപ്പും,അക്രമങ്ങളും ഇപ്പോഴും തുടര്‍ന്ന്‌ കൊണ്ടിരിക്കുകയാണ്‌.മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രശ്‌നപരിഹാരത്തിന്‌ ശ്രമിക്കുമ്പോഴാണ്‌ പുതിയ സി.ഡി പ്രകാശനം പോലുള്ള പ്രചാരണം സംസ്‌ഥാന വ്യാപകരമായി നടക്കാന്‍ പോവുന്നത്‌. ഗ്രാമ പ്രദേശങ്ങളിലടക്കം നവമാധ്യമ സൗകര്യം വ്യാപകമായതോടെ സോഷ്യല്‍മീഡിയ വഴിയുള്ള വര്‍ഗീയ പ്രചാരണം വലിയ രീതിയിലാണ്‌ ജനങ്ങളെ സ്വാധീനിക്കുന്നത്‌.കൊലാപാതകത്തിന്‌ ശേഷം നടന്ന അക്രമ സംഭവങ്ങള്‍ കൂടുതല്‍ രൂക്ഷമായതും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം മൂലമായിരുന്നു.ഇത്‌ തടയാന്‍ ശക്‌തമായ നടപടിയെടുക്കാനുംഅധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്‌.


സമാധാന ശ്രമങ്ങള്‍ എന്ന പേരില്‍ പുറത്ത്‌ നിന്നുള്ളവര്‍ തൂണേരിയില്‍ എത്തുന്നതും സന്ദര്‍ശിക്കുന്നതും പോലീസ്‌ ശക്‌തമായി നിയന്ത്രിച്ച്‌ വരികയാണ്‌. കലാപത്തിന്‌ ശേഷം നാദാപുരത്ത്‌ ആയുധ ശേഖരണം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ്‌ പുറത്ത്‌ നിന്നുള്ള സന്ദര്‍ശനം പോലും ശക്‌തമായ മാനദണ്ഡങ്ങള്‍ പ്രകാരം നടത്താന്‍ അനുവദിക്കുന്നത്‌. സി.പി.എം-ലീഗ്‌ ഒത്തുകളി ആരോപിച്ചാണ്‌ ചില മതസംഘടനകള്‍ നദാപുരത്ത്‌ പ്രചാരണ പ്രവര്‍ത്തനം നടത്തുന്നത്‌. ഇതിന്റെ ഭഗമായാണ്‌ സി.ഡി പ്രദര്‍ശനം പോലുള്ള സമരങ്ങള്‍ക്ക്‌ തുടക്കും കുറിക്കാനും ഇവര്‍ തീരുമാനിച്ചത്‌.










from kerala news edited

via IFTTT