Story Dated: Sunday, January 4, 2015 06:24

അയോധ്യ: അയോധ്യയില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ യുവാവിന്റെ കണ്ണുകള്‍ അക്രമികള്‍ ചൂഴ്ന്നെടുത്തു. ജാര്‍ഖണ്ഡിലെ ഗിരിദ്ധ് ജില്ലയില്‍ നിന്ന് അയോധ്യയില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ കൃഷ്ണരാജ് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. രാമക്ഷേത്രം സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്ന കൃഷ്ണരാജിന്റെ കാറില്‍ രണ്ട് യുവാക്കള്‍ ലിഫ്റ്റ് ചോദിച്ചു. കൃഷ്ണരാജ് ഇവര്‍ക്ക് സന്തോഷത്തോടെ ലിഫ്റ്റ് നല്‍കുകയും ചെയ്തു.
ലിഫ്റ്റ് ചോദിച്ച യുവാക്കള്‍ കാറില്‍ കയറിയത് മാത്രമെ കൃഷ്ണരാജിന് ഓര്‍മ്മയുള്ളൂ. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ബോധം തെളിയുമ്പോള്‍ കാണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. കൂടാതെ അസഹനീയമായ വേദനയും. കാറില്‍ കയറിയ അക്രമികള്‍ കൃഷ്ണരാജിനെ മയക്കുമരുന്ന് മണപ്പിച്ച് മയക്കിയ ശേഷം കണ്ണ് ചൂഴ്ന്നെടുക്കുകയായിരുന്നു. ചൂഴ്ന്നെടുത്ത കണ്ണുകള്‍ അക്രമികള്‍ വഴിയിലെറിഞ്ഞു.
തുടര്‍ന്ന് കൃഷ്ണരാജിനെ റെയില്‍ ട്രാക്കിന് സമീപം ഉപേക്ഷിച്ച ശേഷം യുവാക്കള്‍ രക്ഷപെടുകയായിരുന്നു. കൃഷ്ണരാജിന് നേരെ ഉണ്ടായത് ഗുണ്ടാ ആക്രമണമാണെന്ന് ഗാസിയാബാദിലെ പോലീസ് ഉന്നതന് ബി. സിങ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. പേലീസിന്റെ സഹായത്തോടെ കൃഷ്ണരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
from kerala news edited
via
IFTTT
Related Posts:
ബോംബേയെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്; സിനിമാക്കാരോട് സെന്‍സര്‍ബോര്‍ഡ് Story Dated: Friday, February 13, 2015 06:53സിനിമയിലായാലും ഇനി ബോംബെ എന്ന പദം പറഞ്ഞാല്‍ പണികിട്ടും. പറയുന്നത് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ്. സിനിമയില്‍ ഉപയോഗിച്ചാല്‍ കത്രികയ്ക്ക് ഇരയാകുന്ന ഏതാനും… Read More
പെഷവാര്‍ സംഭവം: മുഴുവന്‍ തീവ്രവാദികളെയും കുടുക്കിയെന്ന് പാകിസ്ഥാന് Story Dated: Friday, February 13, 2015 06:31ഇസ്ളാമാബാദ്: ലോകമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ പെഷാവര്‍ സൈനിക സ്കൂളില്‍ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്ത തീവ്രവാദി സംഘത്തിലെ മുഴുവന്‍ പേരെയും വധിക്കുകയോ അറസ്റ്റ് ചെ… Read More
തിരുവല്ലയില്‍ വിദ്യാര്‍ത്ഥിനികളെ കാണാതായ സംഭവം; റെയില്‍വേ ട്രാക്കിന് സമീപം സ്കൂള്‍ ബാഗ് കണ്ടെത്തി Story Dated: Friday, February 13, 2015 07:37തിരുവല്ല: തിരുവല്ലയിലെ സ്വകാര്യ സ്കൂളില്‍ നിന്നും ബുധനാഴ്ച കാണാതായ മുന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ സ്കൂള്‍ ബാഗ് തകഴി ലെവല്‍ ക്രോസിന് സമീപം കണ്ടെത്തി. മൂന്നു… Read More
സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം; ഇന്ത്യയെ പിന്തുണയ്ക്കരുതെന്ന് അമേരിക്കയോട് പാകിസ്ഥാന് Story Dated: Friday, February 13, 2015 06:01ഇസ്ളാമാബാദ്: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായി ഇന്ത്യ കാല് പൊക്കിവെച്ചിരിക്കെ പാകിസ്താന് വീണ്ടും ഇടങ്കോലിടുന്നു. ഇന്ത്യയ്ക്ക് സ്ഥിരാംഗതത്തിന… Read More
നേപ്പാളികളെ പ്രേമിപ്പിക്കാന്‍ ഇന്ത്യന്‍ പൂക്കള്‍; വരുമാനം ഒരുകോടി Story Dated: Friday, February 13, 2015 07:36കാഠ്മണ്ഡു: നേപ്പാളിലെ കമിതാക്കള്‍ക്ക് പ്രണയം ആഘോഷമാക്കാന്‍ ഇന്ത്യ അയച്ചത് ഒരു ലക്ഷം ചുവന്ന റോസാപ്പൂക്കള്‍. പ്രണയത്തിന്റെ അടയാളമായി കരുതുന്നതോടെ റോസാപുഷ്പത്തിന് ഡിമാന്റ്… Read More