Story Dated: Monday, January 5, 2015 06:10
ചേര്‍ത്തല: കലോത്സവത്തിന് കൊടിയേറും മുമ്പേ കല്ലുകടി. ഉദ്‌ഘാടന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പി. തിലോത്തമന്‍ എം.എല്‍.എ. ഇന്ന് വൈകിട്ട് ശ്രീനാരായണ മെമ്മോറിയല്‍ എച്ച്.എസ്.എസില്‍ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ നിന്നാണ് എം.എല്‍.എ വിട്ടുനില്‍ക്കുന്നത്. വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് ഉദ്‌ഘാടകന്‍.
പ്രോട്ടോകോള്‍ പ്രകാരം എം.എല്‍.എയാണ് അധ്യക്ഷനാകേണ്ടത്. എന്നാല്‍ അദ്ദേഹത്തെ ആശംസാപ്രാസംഗികനാക്കിയതാണ് വിമര്‍ശനത്തിന് കാരണമായത്. കലോത്സവ മാനുവല്‍ പ്രകാരമാണ് സ്വാഗതസംഘം ചെയര്‍പേഴ്‌സനെ അധ്യക്ഷയാക്കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ വിശദീകരണം.
from kerala news edited
via IFTTT