121

Powered By Blogger

Monday, 5 January 2015

ചരിത്രമെഴുതി മേവെള്ളൂര്‍ വനിത സ്‌പോര്‍ട്ട്‌സ്‌ അക്കാദമി മുന്നോട്ട്‌











Story Dated: Monday, January 5, 2015 06:11


പരാധീനതകളുടെ നടുവിലും ചരിത്രം തിരുത്തിക്കുറിച്ച്‌ മേവെള്ളൂര്‍ വനിതാ സ്‌പോര്‍ട്ട്‌സ്‌ അക്കാദമി മുന്നോട്ട്‌. മേവെള്ളൂര്‍ കുഞ്ഞിരാമന്‍ സ്‌ക്കൂളിലെ കായിക അദ്ധ്യാപകന്‍ ജോമോന്‍ നാമക്കുഴിയുടെ ശിക്ഷണത്തിലാണ്‌ അക്കാദമിയിലെ താരങ്ങള്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയരായിക്കൊണ്ടിരിക്കുന്നത്‌. സായിയുടെ എക്‌സ്‌റ്റന്‍ഷന്‍ സെന്റര്‍ ഇവിടെ തുടങ്ങിയതോടെയാണ്‌ പ്രതിസന്ധിയിലായിരുന്ന അക്കാദമിക്ക്‌ പുനഃജീവന്‍ വെച്ചത്‌. ഹോക്കിയിലും ഫുട്‌ബോളിലുമായി 18 ദേശീയ താരങ്ങളെയാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷത്തിനുള്ളില്‍ അക്കാദമി സംഭാവന ചെയ്‌തത്‌.


കേരളത്തില്‍ ആദ്യമായി പെണ്‍കുട്ടികളുടെ ഫുട്‌സാല്‍ ആരംഭിച്ചതിന്റെ നേട്ടവും അക്കാദമിക്കുണ്ട്‌. മൂന്ന്‌ താരങ്ങളെയാണ്‌ ഇതില്‍ അക്കാദമി രാജ്യത്തിന്‌ നല്‍കിയത്‌. ഇപ്പോള്‍ ഇവിടെ ഇന്‍ഡ്യന്‍ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഒരു താരമുള്‍പ്പെടെ 17 ദേശീയ താരങ്ങള്‍ ഉണ്ട്‌. സംസ്‌ഥാന തലത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ 24 താരങ്ങള്‍ അക്കാദമിയുടെ മാറ്റുകൂട്ടുന്നു. സാമ്പത്തികമായി ഏറെ പിന്നിലുള്ളവരും പിന്നോക്കവിഭാഗത്തില്‍പ്പെട്ടവരുമാണ്‌ അക്കാദമിയില്‍ ഭൂരിഭാഗവും.


കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത്‌ നടന്ന സംസ്‌ഥാന സ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പ്‌ അക്കാദമി നേടിയെടുത്തിരുന്നു. പരിമിതികള്‍ക്ക്‌ നടുവിലും നേട്ടങ്ങള്‍ കൊയ്യുന്ന അക്കാദമിയിലെ താരങ്ങള്‍ക്ക്‌ വേണ്ട രീതിയിലുള്ള അംഗീകാരങ്ങള്‍ നല്‍കുവാന്‍ ഇനിയും അധികാരികള്‍ക്ക്‌ സാധിച്ചിട്ടില്ല. കുഞ്ഞിരാമന്‍ സ്‌ക്കൂള്‍ മാനേജര്‍ അഡ്വ. കെ.ആര്‍ അനില്‍കുമാര്‍, കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ടി.എം വേണുഗോപാല്‍ എന്നിവര്‍ സര്‍വ്വസജ്‌ജരായി അക്കാദമിക്ക്‌ പിന്നില്‍ അണിനിരക്കുന്നത്‌ കുട്ടികള്‍ക്ക്‌ ഏറെ ആവേശം പകരുന്നുണ്ട്‌.










from kerala news edited

via IFTTT