Story Dated: Tuesday, January 6, 2015 06:18
പോത്തന്‍കോട്: ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും വിഹാരംമൂലം പൊറുതി മുട്ടിയ അയിരൂപ്പാറയിലെ ജനങ്ങള്‍ സര്‍വകക്ഷി ആക്ഷന്‍ രൂപീകരിച്ചു. അയിരൂപ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ലക്ഷ്യം വച്ചാണു സാമൂഹ്യ വിരുദ്ധശല്യം വര്‍ധിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കഞ്ചാവുള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതായി നേരത്തേ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. പല പ്രദേശങ്ങളില്‍ നിന്നും ബൈക്കുകളില്‍ ഇവിടെയെത്തുന്ന സംഘങ്ങള്‍ പരസ്യമായ മദ്യപാനവും വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യലും പതിവായതോടെ ഇതിനെ ചോദ്യം ചെയ്യുന്നവരെ കൂലിത്തല്ലുസംഘങ്ങളെ വരുത്തി ഉപദ്രവിക്കുന്ന സംഭവങ്ങളുമുണ്ടായതായി പരാതി ഉയര്‍ന്നു.
വ്യാപാരികളേയും ഓട്ടോറിക്ഷാക്കാരേയും ഭീക്ഷണിപ്പെടുത്തി ഗുണ്ടാപ്പിരിവും നിത്യസംഭവമായി. ഇതിനെതിരേ പോലീസില്‍ പരാതിപ്പെട്ടാല്‍ നടപടി ഉണ്ടാകുന്നില്ലെന്നാണാക്ഷേപം. സാമൂഹ്യ വിരുദ്ധ ശക്‌തികളെ ഉടന്‍ അമര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അയിരൂപ്പാറ മഹാത്മജി ഗ്രന്ഥശാലയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആക്ഷന്‍ കൗണ്‍സിലിനു രൂപം നല്‍കി. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ സ്‌ഥലത്തെ റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.
പോത്തന്‍കോട്ടും അയിരൂപ്പാറയിലും നേരത്തേ നടന്ന ബി.ജെ.പി-സി.പി.എം. സംഘട്ടനത്തെ മറയാക്കി സംഘട്ടനങ്ങള്‍ ഉണ്ടാക്കാനും ഈ സംഘങ്ങള്‍ പലവിധത്തില്‍ ശ്രമിച്ചുവരുന്നതായും യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. സി. കൃഷ്‌ണന്‍ നായര്‍ ചെയര്‍മാനും കവിരാജന്‍ കണ്‍വീനറുമായി രൂപീകരിച്ച കമ്മിറ്റി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ക്കു പരാതി നല്‍കാന്‍ തീരുമാനിച്ചു പിരിഞ്ഞ രാത്രിയില്‍ തന്നെ ചെയര്‍മാന്റെ വീടിനുനേരെ സാമൂഹ്യവിരുദ്ധര്‍ കല്ലെറിഞ്ഞു ജനല്‍ പൊട്ടിച്ച സംഭവവുമുണ്ടായി. ഈ പരാതി പോത്തന്‍കോട് പോലീസിനു നല്‍കിയിട്ടും രണ്ടു ദിവസമായിട്ടും നടപടി സ്വീകരിച്ചില്ലെന്നു ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
from kerala news edited
via IFTTT