റഫാന് മറ്റ് മുപ്പതോളം ആളുകളോടൊപ്പമാണ് സാമ്യ ഗ്രൂപ്പ് കമ്പനിക്ക് വേണ്ടി റിയാദില്‍ റഫാന്‍ ഖാന്‍ ഏജന്‍സിക്ക് ഒരു ലക്ഷം രൂപയോളം നല്‍കി, സെപ്തംബര്‍ 26 ന് ഗള്‍ഫിലെത്തിയത്. അന്നുതന്നെ കമ്പനി ഏജന്റ് എന്ന് പറയപ്പെടുന്ന ഒരു ബംഗ്ലാദേശി ഇവരെ ഖോബാറില്‍ എത്തിക്കുകയായിരുന്നു. ഭക്ഷണം നല്‍കിയിരുന്നെങ്കിലും ജോലിയില്‍ ആരും പ്രവേശിച്ചിരുന്നില്ല. ഇവര്‍ ജോലിയെപ്പറ്റി അന്ന്വഷിക്കുമ്പോഴെല്ലാം ഉടനെ ജോലിക്കയക്കുമെന്ന് ബംഗ്ലാദേശി പറഞ്ഞിരുന്നുവത്രെ.
നവമ്പര്‍ 14 ന് തലകറങ്ങി ബോധമറ്റ് വീണ റഫാനെ ബംഗ്ലാദേശി ആശുപത്രിയിലെത്തിക്കാന്‍ കൂട്ടക്കിയില്ലെന്നും കൂടെയുണ്ടായിരുന്നവര്‍ ഇയാളെ അല്‍ ഖോബാര്‍ കിംഗ് ഫഹദ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും പറയുന്നു. പാസ്‌പോറ്ട്ടും അയാളുടെ കയ്യില്‍ തന്നെ ഉണ്ടായിരുന്നു, ഇഖാമ ഉണ്ടാക്കിയിരുന്നില്ല. രക്തസമ്മര്‍ദ്ധം വര്‍ദ്ധിച്ച്, കൈകാലുകളും ശരീരവും തളര്‍ന്നു കുഴഞ്ഞ റഫാന് ആശുപത്രി ഒന്നര മാസത്തിലേറെ നീണ്ട ചികില്‍സക്കുശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.
റഫാന്റെ സഹോദരന്‍ അസാം റിയാദില്‍നിന്നും ഏകദേശം നൂറ് കിലോമീറ്റര്‍ അകലെ താദിഖ് എന്ന സ്ഥലത്ത് കൂടെ ജോലിചെയ്യുന്ന മലയാളി സൂപ്പര്‍ വൈസര്‍ സജികുമാര്‍ ആലപ്പുഴയുടെ (0501251801) സഹായം തേടി. സജികുമാര്‍ റിയാദിലെ പ്രവാസി സാംസ്‌കാരിക വേദി പ്രവര്‍ത്തകന്‍ സജീഷ് കുമാറിനെ ബന്ധപ്പെടുകയും അദ്ധേഹം ഖോബാറിലെ പ്രവാസി സാംസ്‌കാരിക വേദി പ്രവര്‍ത്തകരെ ബന്ധപ്പെടാനാവശ്യപ്പെടുകയുമായിരുന്നു. പ്രവാസി സാസ്‌കാരിക വേദി പ്രവര്‍ത്തകര്‍ എമ്പസിയുമായും കമ്പനിയുമായും ബന്ധപ്പെട്ടു, കമ്പനി വക്താവ് നായിഫ് ഷഹ്‌റാനി ആശുപത്രിയിലെത്തി, രോഗിയെയും പ്രവാസി സാസ്‌കാരിക വേദി പ്രവര്‍ത്തകരെയും കണ്ടു. അദ്ധേഹം പറഞ്ഞത് വിചിത്രമായ കഥ. വിമാനത്താവളത്തിലെത്തിയ ആളുകളെ മറ്റാരോ കൂട്ടികൊണ്ട് പോയി, വേറെ ചിലര്‍ക്ക് വിറ്റു. അതില്‍ കുറച്ച് ആളുകളെ ജിദ്ദയില്‍ മെട്രോ വര്‍ക്കിന് കൊണ്ട്‌പോയത്രെ. ആയതിനാല്‍ കമ്പനി റഫാനെ ഹുറൂബാക്കി, പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രി അതികൃതര്‍ റഫാനെ തര്‍ഹീല്‍ ജയിലിലേക്കയക്കാന്‍ നടപടികളെടുത്തു.
പ്രവാസി സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ആശുപത്രി, പൊലീസ്, തര്‍ഹീല്‍ അതികൃതര്‍ എന്നിവരുമായി ബന്ധപ്പെട്ട് ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ തര്‍ഹീലില്‍ കഴിയാതെ തന്നെ, നാട്ടില്‍ പോകാനുള്ള രേഖകളും ടിക്കറ്റും തരപ്പെടുത്തി, ഇന്ന് രാത്രി 11:55 നുള്ള ഡല്‍ഹി വിമാനത്തില്‍ നാട്ടിലേക്ക് പോകും. ആശുപത്രിയുമായുള്ള പ്രവര്‍ത്തനങ്ങള്‍ പ്രവാസി പ്രസിഡന്റ് ശ്രീ വിജയകുമാര്‍, ശ്രീ ഉണ്ണികൃഷ്ണന്‍, ഷാജഹാന്‍ എന്നിവരും, തര്‍ഹീലുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദമാമിലെ പ്രവാസി സാസ്ംകാരിക വേദി പ്രവര്‍ത്തകരായ ജംജൂം സലാം, സി.പി.മുസ്തഫ എന്നിവരും, നാസ് വക്കവും നിര്‍വഹിച്ചു. ആശുപത്രി അതികൃതര്‍ വളരെ ഉദാരമായ സഹായങ്ങള്‍ നല്‍കി. പ്രവാസി സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകന്‍ എം.കെ. ഷാജാഹാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
from kerala news edited
via IFTTT