Story Dated: Monday, January 5, 2015 06:10
ആലപ്പുഴ: കൃഷിവകുപ്പ് നടപ്പാക്കുന്ന കേരസമൃദ്ധി പദ്ധതി പ്രകാരം ജില്ലയില്‍ ഗുണമേന്മയുള്ള കുറിയയിനം മാതൃകേര വൃക്ഷങ്ങള്‍ കണ്ടുപിടിച്ച് മാര്‍ക്ക് ചെയ്യുന്നതിനും സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഹൈബ്രിഡൈസേഷന്‍ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുമായി ഒരു ടെക്‌നിക്കല്‍ ഓഫീസറെ മൂന്നുമാസത്തേയ്‌ക്ക് കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിക്കുന്നു. ബി.എസ്സി. (കൃഷി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു കൃഷി ഓഫീസര്‍മാരായോ അതിനു മുകളിലുള്ള തസ്‌തികകളില്‍ നിന്നോ വിരമിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും.
മാസം 25,000 രൂപ ഓണറേറിയം ലഭിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തിലും നഗരസഭ പ്രദേശങ്ങളും സന്ദര്‍ശിച്ച് ജോലി ചെയ്യുന്നതിന് തയ്യാറായിരിക്കണം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍ സഹിതം ഒന്‍പതിന് രാവിലെ 10.30ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0477-2251403.
from kerala news edited
via IFTTT