Story Dated: Monday, January 5, 2015 08:01

ബംഗളുരു: അമീര്‍ ഖാന് ചിത്രം പി.കെയെ ശ്രീ ശ്രീ രവിശങ്കര്‍ വിമര്‍ശിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്. മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതും മനുഷ്യസ്നേഹിയായ ശ്രീ ശ്രീ രവിശങ്കറിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നും ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ സ്വാമി സദ്യോജാതാ പറഞ്ഞു. പി.കെ സിനിമ അദ്ദേഹം കണ്ടിട്ടില്ലെന്നും കാണാത്ത കാര്യത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറയില്ലെന്നും സ്വാമി സദ്യോജാതാ പറഞ്ഞു.
വിശ്വാസികളുമായുള്ള പ്രതിദിന സംവാദത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പി.കെയെ വിമര്‍ശിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലുമായി കഴിഞ്ഞ ദിവസം പ്രചരിച്ച വീഡിയോ ആണ് തെറ്റായ രീതിയില്‍ വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്. ബോളിവുഡ് സിനിമകളെക്കുറിച്ച് ശ്രീ ശ്രീ രവിശങ്കര്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ പികെയുമായി ബന്ധപ്പെടുത്തി എഡിറ്റ് ചെയ്ത് യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്. ഇതാണ് തെറ്റായ വാര്‍ത്ത പ്രചരിക്കാനിടയായതെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന് വ്യക്തമാക്കി.
from kerala news edited
via
IFTTT
Related Posts:
യെമനില്‍ 62 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍; ഊരുപേടിയുമായി 350 ഇന്ത്യാക്കാര്‍ നാട്ടിലെത്തി Story Dated: Thursday, April 2, 2015 06:18സന/ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധത്തില്‍ നടുങ്ങി വിറയ്ക്കുന്ന യെമനില്‍ നിന്നു രക്ഷപ്പെടുത്തി ജിബൂട്ടിയിലെത്തിച്ച 350 ഇന്ത്യക്കാരെ വ്യോമസേനയുടെ രണ്ടു വിമാനങ്ങളില്‍ നാട്ടിലെത്തിച്ചു. … Read More
സനയില്‍ വിമാനമിറക്കുവാന്‍ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചു Story Dated: Thursday, April 2, 2015 09:00ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുവാന്‍ സനയില്‍ വിമാനമിറക്കാന്‍ അനുമതി ലഭിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക… Read More
ജാട്ട് സംവരണം റദ്ദാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി Story Dated: Thursday, April 2, 2015 08:52ന്യൂഡല്‍ഹി: ജാട്ട് സമുദായ സംവരണം റദ്ദാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, റോഹിന്റണ്‍ എഫ് നരിമാന് എന്നിവര… Read More
ഈജിപ്തില്‍ സുരക്ഷ സേനയ്ക്ക് നേരെ ആക്രമണം: 19 മരണം Story Dated: Friday, April 3, 2015 06:18കെയ്റോ: ഈജിപ്തിലെ സിനായ് പ്രവശ്യയില്‍ സുരക്ഷ സേനയ്ക്ക് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടു. ഇതില്‍ 15 സുരക്ഷ ഉദ്യോഗസ്ഥരും, നാല് സാധാരണക്കാരും ഉള്‍പ… Read More
മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘനത്തിന് നോട്ടീസ് Story Dated: Wednesday, April 1, 2015 08:38തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ വി. ശിവന്‍കുട്ടി എം.എല്‍.എ. അവകാശ ലംഘനത്തിന് നോട്ടീസയച്ചു. സരിത എസ്. നായരുമൊത്ത് കൂടിക്കാഴ്ച നടത്തിയ ദിവസത്തെ കുറിച്ച്… Read More