Story Dated: Monday, January 5, 2015 03:10
പാലക്കാട്: ശ്രീ ശങ്കരജയന്തി വൈജ്‌ഞാന ദിനമായി ആചരിച്ച് പൊതു അവധി പ്രഖ്യാപിക്കണമെന്ന് യോഗക്ഷേമ സഭ ജില്ലാ സംയുക്‌ത കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുക, ക്ഷേത്ര ജീവനക്കാരുടേയും ശാന്തിക്കാരുടേയും സേവന വേതന വ്യവസ്‌ഥകള്‍ ഉടന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
യോഗക്ഷേമ സഭ മധ്യമേഖലാ സെക്രട്ടറി കേശവദേവ് പുതുമന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് രാമന്‍ നമ്പൂതിരി അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ഈശ്വരന്‍ നമ്പൂതിരി, ജില്ലാ നിരീക്ഷകന്‍ പരമേശ്വരന്‍ നമ്പൂതിരി, സി.കെ. ശങ്കര്‍, നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT