Story Dated: Tuesday, January 6, 2015 02:01
കാസര്‍കോട്: പ്രമാദമായ സഫിയ(14) വധക്കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. കര്‍ണാടക കുടക് അയ്യങ്കേരിയിലെ മൊയ്തുവിന്റെയും ആയിഷയുടെയും മകളായ സഫിയയെ ഗോവയില്‍ വച്ചു ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയശേഷം മഡ്ഗോവയിലെ കനാലിനു സമീപം കുഴിച്ചിട്ടുവെന്നാണ് കേസ്.
പൊവ്വല്‍ മാസ്തിക്കുണ്ട് സ്വദേശിയും ഗോവയില്‍ കരാറുകാരനുമായ കെ.സി.ഹംസ, ഇയാളുടെ ഭാര്യ മൈമൂന, ആദൂര്‍ പോലീസ് സ്റ്റേഷനില്‍ എ.എസ്.ഐ. ആയിരുന്ന ഗോപാലകൃഷ്ണന്, കുടകിലെ മൊയ്തു ഹാജി, സിദ്ദീഖ് എന്നിവരാണ് കേസിലെ പ്രതികള്‍. ഹംസയുടെ മാസ്തിക്കുണ്ടിലെ വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്ന സഫിയയെ 2008 ല്‍ ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിനും പ്രക്ഷോഭ പരമ്പരകള്‍ക്കും ഒടുവിലാണ് സഫിയയെ ഗോവയില്‍ കൊന്നു കുഴിച്ചിട്ടതായി കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയാണ് ഹംസ.
from kerala news edited
via
IFTTT
Related Posts:
സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനം: പതിനായിരങ്ങള്‍ പങ്കെടുത്തു Story Dated: Monday, January 12, 2015 04:22കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കൊച്ചു പട്ടണമായ ചട്ടഞ്ചാലിനെ ജനസാഗരമാക്കി സി.പി.എം ജില്ലാസമ്മേളനത്തിന് സമാപനമായി. ചട്ടഞ്ചാലിന്റെ് ചരിത്രത്തിലെ ഏറ്റവും വലിയ ജനസഞ്ചയത്തെയ… Read More
സൈനുല്‍ ആബിദ് വധം: ഒരാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു Story Dated: Wednesday, January 14, 2015 05:12കാസര്‍കോട്: കാസര്‍കോട് എം.ജി. റോഡിലെ ജെ.ജെ. ബെഡ് സെന്ററില്‍ കയറി തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദിനെ (22) കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ … Read More
ജ്യോതിപ്രസാദിന് ഉജ്ജ്വല വരവേല്‍പ്പ് നല്കി Story Dated: Thursday, January 29, 2015 01:40കാസര്‍ഗോഡ്: റാഞ്ചിയില്‍ നടന്ന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം 100,200 മീറ്ററില്‍ വെങ്കലമെഡലും 4ത 100 ല്‍ സ്വര്‍ണ്ണമെഡലും നേടിയ ടി.കെ ജ്യോതി… Read More
കൊട്ടത്തലച്ചി മലയിലെ പൈപ്പിങ് പ്രതിഭാസം; പഠന സംഘമെത്തി Story Dated: Friday, February 6, 2015 03:31ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കൊട്ടത്തലച്ചി മലയിലും കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിനു സമീപം നെല്ലിയടുക്കയിലും പൈപ്പിങ് പ്രതിഭാസത്തെക്കുറിച്ച് പഠനം നടത്താന്‍ വിദഗ്ദ്ധ… Read More
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്: അന്വേഷണം ഊര്‍ജിതമാക്കി Story Dated: Wednesday, January 14, 2015 05:12കാസര്‍കോട്: യു.എയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തിയെടുത്ത കേസിലെ പ്രതിയായ യുവാവിനെ കണ്ടെത്താന… Read More