പദയാത്രയും മതസൗഹാര്‍ദ്ദ സമ്മേളനവും
Posted on: 05 Jan 2015
എസ്.എന്‍.സി.എസ് സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ എസ്.എന്‍.സി.എസ് ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ബഹ്‌റിന്‍ മാര്‍ത്തോമ്മാ പാരിഷ് രഞ്ചിവര്‍ഗീസ്, കെ.ഐ.ജി പ്രസിഡന്റ് സയിദ് റഹ്മാന്‍ നദ്‌വി, ബഹ്‌റിന്‍ ചിന്മയ മിഷന്‍ വൈസ് പ്രസിഡന്റ് യു.കെ.മേനോന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എന്‍.സി.എസ് ജനറല്‍ സെക്രട്ടറി ബൈജു ദാമോദരന്‍ സ്വാഗതവും ശിവഗിരി തീര്‍ത്ഥാടനകമ്മിറ്റി കണ്‍വീനര്‍ ഗോകുല്‍ നന്ദിയും രേഖപ്പെടുത്തി. രഞ്ചി വര്‍ഗീസ്, കെ.ഐ.ജി പ്രസിഡന്റ് സയിദ് റഹ്മാന്‍ നദ്‌വി, ബഹ്‌റിന്‍ ചിന്മയ മിഷന്‍ വൈസ് പ്രസിഡന്റ് യു.കെ.മേനോന്‍ എന്നിവരെ എസ്.എന്‍.സി.എസ് ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍ പൊന്നാട അണിയിച്ചു ആദരിച്ചു.
വാര്‍ത്ത അയച്ചത് : ബൈജു ദാമോദരന്‍
from kerala news edited
via IFTTT