121

Powered By Blogger

Monday, 5 January 2015

എറയൂര്‍ തിരുവളയനാട്‌ ക്ഷേത്രത്തില്‍ നവീകരണകലശം 14 മുതല്‍











Story Dated: Monday, January 5, 2015 03:10


mangalam malayalam online newspaper

കൊപ്പം: തൃത്താലകൊപ്പം എറയൂര്‍ ശ്രീ തിരുവളയനാട്‌ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠയും നവീകരണ കലശവും 14 മുതല്‍ 24 വരെ നടക്കും. ഉദ്ദേശം നാല്‌ നൂറ്റാണ്ട്‌ പഴക്കമുള്ള ക്ഷേത്രത്തില്‍ സമ്പൂര്‍ണ നവീകരണമാണ്‌ നടക്കുന്നത്‌. ശ്രീകുതിരവട്ടം സ്വരൂപത്തിന്റെ ഊരായ്‌മയില്‍ പരദേവതയുടെ മൂലസ്‌ഥാനമായ എറയൂര്‍ ശ്രീ തിരുവളയനാട്‌ ഭഗവതി വേട്ടേക്കരനോട്‌ ചേര്‍ന്ന്‌ വാണരുളുന്നു. സാമൂതിരി കുടുംബവുമായി ബന്ധമുള്ള പുലാപ്പറ്റ സ്വരൂപവുമായിട്ടാണ്‌ ക്ഷേത്രബന്ധം.

കുതിരവട്ടത്തേക്കുള്ള യാത്രയില്‍ തമ്പുരാട്ടിമാരുടെ കൂടെ തിരുവളയനാട്ടമ്മ എഴുന്നള്ളുകയും എറയൂരില്‍ വിശ്രമിക്കുകയും ചെയ്‌തെന്നും പ്രശ്‌നചിന്തയില്‍ ദേവിക്ക്‌ ഇവിടം വിട്ടുപോകാന്‍ താല്‍പര്യമില്ലെന്ന്‌ കാണുകയും തുടര്‍ന്ന്‌ ക്ഷേത്രം പണിത്‌ ദേവിയെ പ്രതിഷ്‌ഠിച്ചെന്നുമാണ്‌ വിശ്വാസം. തിരുവളയനാട്‌ കാവിലമ്മയുടെ മൂലസ്‌ഥാനമെന്ന നിലയില്‍ എറയൂര്‍ ക്ഷേത്രത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌.

ശാന്തസ്വരൂപിണിയായ ഭദ്രകാളി പ്രതിഷ്‌ഠയാണ്‌ ഇവിടെയുള്ളത്‌. ഉപദേവന്മാരായി വേട്ടേക്കരന്‍, ഗണപതി, അയ്യപ്പന്‍ എന്നിവരുമുണ്ട്‌. മകരമാസത്തിലെ തിരുവോണമാണ്‌ ഇനിമുതല്‍ പ്രതിഷ്‌ഠാദിനമായി ആചരിക്കുക. നവീകരണകലശ ചടങ്ങുകള്‍ക്ക്‌ തന്ത്രി ഈയ്‌ക്കാട്ട്‌ നാരായണന്‍ നമ്പൂതിരിപ്പാട്‌ കാര്‍മികത്വം വഹിക്കും. 21 ന്‌ പുനഃപ്രതിഷ്‌ഠയും അയ്യപ്പ, ഗണപതി പ്രതിഷ്‌ഠകളും നടക്കും. 14 ന്‌ സാംസ്‌കാരിക സമ്മേളനം സിനി ആര്‍ട്ടിസ്‌റ്റ് ജഗന്നാഥവര്‍മ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ വൈക്കം വിജയലക്ഷ്‌മിയുടെ ഗായത്രിവീണകച്ചേരി നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓട്ടന്‍തുള്ളല്‍, ഭക്‌തിപ്രഭാഷണം, കഥാപ്രസംഗം എന്നിവയുമുണ്ട്‌.

കമ്മിറ്റി ഭാരവാഹികള്‍: പി. ഗോപാലന്‍(പ്രസി), കെ. മധു(സെക്ര), മുരളീധരന്‍(ട്രഷറര്‍), കെ. ഗോപാലകൃഷ്‌ണന്‍, ഉണ്ണിമേനോന്‍, സുധാകരന്‍(രക്ഷാധികാരികള്‍), എ.ടി. ബാലന്‍, കെ. വാസുദേവന്‍, സി. വിശ്വനാഥന്‍(വൈ.പ്രസിഡന്റുമാര്‍), എ.പി. രാജരാജന്‍, പി. പ്രകാശന്‍(ജോ.സെക്രട്ടറിമാര്‍).










from kerala news edited

via IFTTT