121

Powered By Blogger

Monday, 5 January 2015

റെയില്‍വേസ്‌റ്റേഷന്‍ ക്ലീന്‍











Story Dated: Monday, January 5, 2015 06:11


കോട്ടയം: കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ മാലിന്യമുക്‌തമാകുന്നു. റെയില്‍വേ ട്രാക്കിലും പ്ലാറ്റ്‌ഫോമിലും മാലിന്യമിട്ടാല്‍ പിഴ ഈടാക്കാനുള്ള തീരുമാനം ഉണ്ടായതോടെയാണ്‌ റെയില്‍വേ സ്‌റ്റേഷന്‍ ക്ലീനായത്‌.

ദിവസേന പതിനായിരക്കണക്കിനു ശബരിമല തീര്‍ത്ഥാടകര്‍ വന്നിറങ്ങുന്ന സ്‌റ്റേഷനായിട്ടു പോലും വൃത്തിയും വെടിപ്പുമായി സൂഷിക്കാന്‍ മുന്നിട്ടിറങ്ങുന്നുണ്ട്‌. പകല്‍ ഒരോ മണിക്കൂര്‍ ഇടവിട്ടു സ്‌റ്റേഷന്‍ പരിസരം വൃത്തിയാക്കുന്നുണ്ടെന്ന്‌ റെയില്‍വേ അധികൃതര്‍ വ്യക്‌തമാക്കുന്നു.


ശബരിമല തീര്‍ത്ഥാടകര്‍ക്കു പുതിയ വിശ്രമസ്‌ഥലം വന്നതും സ്‌റ്റേഷന്‍ വൃത്തിയാകുന്നതിനു കാരണമായെന്ന്‌ ഇവര്‍ പറയുന്നു. സ്‌റ്റേഷന്‍ പരിസരത്തും ഫ്‌ളാറ്റ്‌ഫോമിലും ട്രാക്കിലും മാലിന്യമിട്ടാല്‍ അഞ്ഞൂറ്‌ രൂപ പിഴ ഈടാക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു.

സ്‌റ്റേഷന്‍ വൃത്തിഹീനമാക്കുന്നതു തടയാനാണു പുതിയ നിയമം ഉണ്ടാക്കിയത്‌. ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടു മുതല്‍ നടപ്പിലാക്കിയ ഈ തീരുമാനം കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നുറുശതമാനം വിജയംകൈവരിച്ചെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.

കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമായിരുന്നു ഏറ്റവുമധികം വൃത്തിഹീനമാക്കപെട്ടിരുന്നത്‌.


ചായ ഗ്ലാസും കൂള്‍ഡ്രിംഗ്‌സിന്റേതടക്കമുള്ള കുപ്പികളും പ്ലാറ്റ്‌ഫോമിലേക്കു വലിച്ചെറിയുന്നതു നിത്യസംഭവമായിരുന്നു. ഭക്ഷണപൊതികളും മറ്റു നിക്ഷേപിക്കാനായി പ്രത്യേകം ബാസ്‌ക്കറ്റുകള്‍ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാര്‍ ഇതു വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്നുള്ള പരാതിയും ഉയര്‍ന്നിരുന്നു. ഇങ്ങനെ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടിയതോടെയാണു മാലിന്യനിക്ഷേപത്തിനു താല്‍ക്കാലിക വിരാമമായത്‌.










from kerala news edited

via IFTTT