121

Powered By Blogger

Monday, 5 January 2015

മാലിന്യം കൊണ്ടുവന്നതു തെക്കുനിന്ന്‌?











Story Dated: Tuesday, January 6, 2015 07:00


തിരുവല്ല: ഇന്നലെ പുലര്‍ച്ചയോടെ എം.സി റോഡില്‍ തള്ളിയ കോഴി മാലിന്യങ്ങള്‍ കൊണ്ടുവന്നത്‌ ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന്‌ വന്ന വാഹനത്തിലാണെന്ന്‌ സംശയം. പ്രാവിന്‍കൂട്‌ മുതല്‍ കോട്ടയം നഗരത്തിന്റെ പരിധിവരെ നിക്ഷേപിച്ച മാലിന്യങ്ങള്‍ എല്ലാം തന്നെ റോഡിന്റെ ഇടതുവശം ചേര്‍ന്ന്‌ നിക്ഷേപിച്ചിരിക്കുന്നതാണ്‌ ഇതിന്‌ ആക്കം കൂട്ടിയിരിക്കുന്നത്‌. ചെങ്ങന്നൂര്‍ പ്രദേശത്ത്‌ പ്രവര്‍ത്തിക്കുന്ന വന്‍കിട കേറ്ററിംഗ്‌ കേന്ദ്രങ്ങളില്‍ നിന്നോ സമീപ പ്രദേശങ്ങളിലെ കോഴിഫാമുകളില്‍ നിന്നോ ആവാം മാലിന്യം കൊണ്ടുവന്നതെന്ന്‌ കരുതുന്നു.


വന്‍കിട കാറ്ററിംഗ്‌ സ്‌ഥാപനങ്ങള്‍ ആയിരക്കണക്കിന്‌ ആളുകള്‍ക്കുള്ള ഭക്ഷണം ഒരുക്കുമ്പോള്‍ ക്വിന്റല്‍ കണക്കിന്‌ മാംസാവശിഷ്‌ടങ്ങളാണ്‌ ഉണ്ടാവുന്നത്‌. മാലിന്യ സംസ്‌കരണത്തിന്‌ സംവിധാനമില്ലാത്ത സ്‌ഥാപനങ്ങള്‍ സ്വകാര്യ കരാറുകാര്‍ക്ക്‌ മാലിന്യങ്ങള്‍ കൈമാറുകയാണ്‌ പതിവ്‌. മറവുചെയ്യാന്‍ നല്‍കുന്ന മാലിന്യം കരാറുകാരില്‍ ആരെങ്കിലും വഴിവക്കില്‍ ഉപേക്ഷിച്ച്‌ കടന്നതാകാം എന്നും പോലീസ്‌ പറയുന്നു.


വഴിവക്കില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ക്ക്‌ ഏതാണ്ട്‌ ഒരാഴ്‌ചത്തെ പഴക്കമുള്ളതായി വിലയിരുത്തപ്പെടുന്നു. ഫാമുകളിലും കേറ്ററിംഗ്‌ സ്‌ഥാപനങ്ങളിലും ആവശ്യമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ആരോഗ്യവിഭാഗവും പരാജയപ്പെടുന്നതാണ്‌ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഇടയാക്കുന്നത്‌.


മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാത്ത സ്‌ഥാപനങ്ങളില്‍നിന്നും ഉദ്യോഗസ്‌ഥര്‍ മാസപ്പടി വാങ്ങുന്നതുമൂലമാണ്‌ ഈ സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ അധികാരികള്‍ വീഴ്‌ചവരുത്തുന്നതെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്‌.










from kerala news edited

via IFTTT