Story Dated: Tuesday, January 6, 2015 05:51
ചെങ്ങന്നൂര്‍: വൈ.എം.സി.എ.യുടെ ആഭിമുഖ്യത്തില്‍ 16 മുതല്‍ 25 വരെ ബിസിനസ് ഇന്‍ഡ്യാ മൈതാനത്ത് നടക്കുന്ന ചെങ്ങന്നൂര്‍ ഫെസ്‌റ്റിനോടനുബന്ധിച്ചുള്ള വിവിധ മത്സരങ്ങള്‍ 15 ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15 ന് ഉച്ചകഴിഞ്ഞ് മൂവടംവലി മത്സരം. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌് 16 ന് വൈകിട്ട് 4ന് വൈ.എം.സി.എ.യില്‍ നിന്ന്‌് ആരംഭിക്കുന്ന വിളംബര ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഇരു-നാലുചക്രവാഹനങ്ങളില്‍ പ്രത്യേകം പുഷ്‌പാലംകൃത വാഹനറാലി മത്സരം നടക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന പ്രച്‌ഛന്നവേഷ മത്സരത്തില്‍ റാലിയില്‍ നടന്നോ വാഹനത്തിലോ ആയി പങ്കെടുക്കാം.
17 ന് വൈകിട്ട് 5 ന് തിരുവാതിരകളി മത്സരം. 18 ന് വൈകിട്ട് 4 ന് കേശാലങ്കാര മത്സരം. 4.30ന് മലയാളി മങ്ക. ജൂനിയര്‍ സീനിയര്‍ വിഭാഗത്തില്‍ മത്സരം നടക്കും. വൈകിട്ട് 5 ന് മലയാളി ശ്രീമാന്‍. 19 ന് വൈകിട്ട് 4 ന് നാടന്‍പാട്ട് മത്സരം. 20ന് വൈകിട്ട് 5 ന് വഞ്ചിപ്പാട്ട് മത്സരം. 21 ന് വൈകിട്ട് 4 ന് പായസ മത്സരം. 22ന് വൈകിട്ട് 4 ന് കസേരകളി. 23 ന് വൈകിട്ട് 5 ന് സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്) മത്സരം നടക്കും. 24 ന് വൈകിട്ട് 4 ന് ഡോഗ്‌ഷോ. ചെങ്ങന്നൂര്‍-കോഴഞ്ചേരി റോഡില്‍ സബ്‌സ്‌റ്റേഷന് സമീപമുള്ള ബിസിനസ് ഇന്‍ഡ്യാ മൈതാനമാണ് ഫെസ്‌റ്റ് മത്സര വേദി.
പങ്കെടുക്കുന്നവര്‍ 14ന് വൈകിട്ട് 5 ന് മുമ്പായി പേര് രജിസ്‌റ്റര്‍ ചെയ്യണം. വിജയികള്‍ക്ക് കാഷ് അവാര്‍ഡും മൊമന്റോവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.ഷിബുരാജന്‍, ഫോണ്‍: 9446081817. കെ.ശശികുമാര്‍, മത്സരകമ്മറ്റി ചെയര്‍മാന്‍. ഫോണ്‍: 9446788670. പത്രസമ്മേളനത്തില്‍, മത്സര കമ്മറ്റി ചെയര്‍മാന്‍ കെ.ശശികുമാര്‍, ജനറല്‍ കണ്‍വീനര്‍ പാണ്ടനാട് രാധാകൃഷ്‌ണന്‍, കമ്മറ്റി ഭാരവാഹികളായ സുജാ ജോണ്‍, പി.ബി.രവീന്ദ്രന്‍നായര്‍, ഫിലിപ് ഏബ്രഹാം, ഡോ.ഷേര്‍ലി ഫിലിപ്പ്, സാജന്‍ വൈറസ്, സേതു സുരേന്ദ്രനാഥ്, അശോക് പടിപ്പുരയ്‌ക്കല്‍, ജോണ്‍ മുളങ്കാട്ടില്‍, ജോസ് കെ. ജോര്‍ജ്, ഡോ.റെജി വര്‍ഗീസ്, അജിത് സെന്‍, റീനാ ജോര്‍ജി, റേച്ചല്‍ ഉമ്മന്‍, എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT