Story Dated: Tuesday, January 6, 2015 07:00
പത്തനംതിട്ട: സി.പി.എം ഏരിയാ സെക്രട്ടറി കൂടിയായ ജില്ലാ പഞ്ചായത്തംഗം റോഡിനുള്ള ഫണ്ട് ക്ഷേത്രക്കുളത്തിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിന് ഉപയോഗിച്ചത് പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയാകും. കോഴഞ്ചേരി ഏരിയാ സെക്രട്ടറിയും ജില്ലാപഞ്ചായത്ത് കുളനട ഡിവിഷന്‍ അംഗവുമായ ആര്‍. അജയകുമാറിനെയാണ് എതിര്‍പക്ഷം പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ആറന്മുള പഞ്ചായത്തിലെ നീര്‍വിളാകം അമ്പലം-വലിയാകാലാ പടി റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനാണ് ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 15 ലക്ഷം അനുവദിച്ചത്.
ഈ റോഡ് അരികില്‍ തന്നെയുള്ള, എന്‍.എസ്.എസ് കരയോഗത്തിന്റെ ഉടമസ്‌ഥതയിലുള്ള സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന്റെ കുളത്തിന്റെ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിന് ഫണ്ട് ഉപയോഗിച്ചുവെന്നാണ് ആക്ഷേപം. ഡിസംബര്‍ 27 ന് ക്ഷേത്രക്കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണ ഉദ്‌ഘാടനം എന്‍.എസ്.എസ് ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.എന്‍. വിശ്വനാഥന്‍ പിള്ളയാണ് നിര്‍വഹിച്ചത്.
ഇതേപ്പറ്റി ബ്രാഞ്ച് സെക്രട്ടറിയോട് അന്വേഷിച്ച പാര്‍ട്ടി അംഗങ്ങള്‍ക്ക് ലഭിച്ച മറുപടി, വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടുറപ്പിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്‌തത് എന്നായിരുന്നുവത്രേ. ഏരിയാ സെക്രട്ടറി സമുദായ താല്‍പര്യത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ജില്ലാ കമ്മറ്റിയില്‍ ആവശ്യം ഉയരുമെന്നാണ് സൂചന.
from kerala news edited
via IFTTT