Story Dated: Monday, January 5, 2015 03:10
പാലക്കാട്: സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതതയിലുള്ള ആനയെ പുഴയോരത്ത് തളച്ചിട്ട് പരിപാലിക്കാതെ ദുരിതത്തിലാക്കിയവര്‍ക്കെതിരെ ജന്തുദ്രോഹ നിവാരണനിയമം, വന്യജീവി സംരക്ഷണ നിയമം എന്നിവയുടെ അടിസ്‌ഥാനത്തില്‍ നടപടിയെടുക്കണമെന്ന് വൈല്‍ഡ് ലൈഫ് പ്ര?ട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ദക്ഷിണേന്ത്യ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന്‍ ആവശ്യപ്പെട്ടു. കല്‍പ്പാത്തിയില്‍ സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതതയിലുള്ള ആനയെ മാസങ്ങളായി പുഴയോരത്തെ തെങ്ങില്‍ ചങ്ങലയും വടവും ഉപയോഗിച്ച് കെട്ടിയിരിക്കയായിരുന്നു. ആനയുടെ വലതുപിന്‍കാല്‍ പഴുത്ത് പുഴുവരിച്ച നിലയിലായിരുന്നു. ചങ്ങല കാലിലെ മുറിവിലേക്ക് ആഴ്‌ന്നിറങ്ങിയിരുന്നു. വൃണത്തിലെ പഴുപ്പ് മൂലം പരിസരമാകെ ദുര്‍ഗന്ധപൂരിതമായിരുന്നു.
സംഭവമറിഞ്ഞ് വനംവകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ടീമും മൃഗഡോക്‌ടറും പാപ്പാന്മാരും എത്തി ഇന്നലെ ഉച്ചയോടെ ആനയെ മാറ്റിതളച്ചു. മൃഗഡോക്‌ടര്‍ മുറിവില്‍ മരുന്ന് കെട്ടി. മുറിവുണ്ടായ കാലിലെ ചങ്ങല നീക്കി മറ്റൊരു കാലിലേക്ക് മാറ്റിയാണ് തളച്ചത്. ഈ അവസ്‌ഥയില്‍ ആനയെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്. ഗുരുവായൂരപ്പന്‍ മുഖ്യവനപാലകന് കത്തയച്ചത്. ആനക്ക് സമയത്തിന് ഭക്ഷണവും ചികില്‍സയും നല്‍കാതെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജനജാഗ്രത സെക്രട്ടറി ഡോ. പി.എസ്. പണിക്കര്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT