121

Powered By Blogger

Monday, 5 January 2015

പികെ വിവാദം: ആമിറിനും ഹിരാനിക്കും എതിരെ പോലീസ് കേസ്‌











ജയ്പൂര്‍: മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ ബോളിവുഡ് ചിത്രം 'പികെ'യ്ക്ക് എതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തു. ചിത്രത്തിലെ നായകന്‍ ആമിര്‍ ഖാന്‍, സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി, നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്.

രാജസ്ഥാനിലെ ബജാജ് നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബോധപൂര്‍വ്വം മതവികാരം വ്രണപ്പെടുത്തല്‍ (ഐപിസി സെക്ഷന്‍ 195 എ), രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദ വളര്‍ത്തല്‍ (ഐപിസി സെക്ഷന്‍ 153 എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


ആള്‍ദൈവങ്ങളെയും മതങ്ങളെയും പരിഹസിക്കുന്ന ആക്ഷേപഹാസ്യ ചിത്രമായ പികെ റിലീസിനു മുമ്പേ വിവാദത്തിലായിരുന്നു. ഡിസംബര്‍ 19 ന് പികെ പ്രദര്‍ശനത്തിന് എത്തിയതു മുതല്‍ വിഎച്ച്പി, ശിവസേന, ബജ്‌റംഗ്ദള്‍ തുടങ്ങിയ തീവ്ര ഹിന്ദു സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പികെ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്ക് നേരെ ആക്രമണവുമുണ്ടായി.


അതേസമയം ചിത്രം ബോക്‌സോഫീസില്‍ മികച്ച കളക്ഷനുമായി മുന്നേറുകയാണ്.











from kerala news edited

via IFTTT