121

Powered By Blogger

Monday, 5 January 2015

അന്താരാഷ്ട്ര വിമാനത്താവള ഹബ് പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തണം








അന്താരാഷ്ട്ര വിമാനത്താവള ഹബ് പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തണം


Posted on: 05 Jan 2015



കല്‍ബ: അന്താരാഷ്ട്ര വിമാനത്താവള ഹബ്ബ് പട്ടികയില്‍ കേരളത്തിലെ വിമാനത്താവളങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ് ജന.സെക്ര.കെ.സി.അബൂബക്കര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളം പട്ടികയില്‍ നിന്നും പുറത്താവുന്നത് വിമാനത്താവള വികസനത്തെയും സൗകര്യങ്ങളുടെ വിപുലീകരണത്തെയും സാരമായി ബാധിക്കും. 20ലധികം വിദേശ വിമാന കമ്പനികള്‍ സര്‍വീസ് നടത്തുകയും കൂടുതല്‍ വിദേശയാത്രക്കാര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കേരളത്തിലെ വിമാനത്താവളങ്ങളെ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രത്തിലെ മോഡിസര്‍ക്കാര്‍ കേരളത്തോടും പ്രവാസി സമൂഹത്തോടും കാണിക്കുന്ന നിഷേധാത്മകനിലപാടുകളുട തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.




വാര്‍ത്ത അയച്ചത് : കെ.സി.അബൂബക്കര്‍












from kerala news edited

via IFTTT