121

Powered By Blogger

Monday, 5 January 2015

തീര്‍ഥാടകസംഘം വനത്തിനുള്ളില്‍ അകപ്പെട്ടു











Story Dated: Monday, January 5, 2015 06:11


ശബരിമല: ഉപ്പുപാറ-പുല്ലുമേട്‌ പരമ്പരാഗത പാതവഴി സന്നിധാനത്തേക്ക്‌ തിരിച്ച തീര്‍ഥാടകസംഘം വനത്തിനുള്ളില്‍ അകപ്പെട്ടു. ഇന്നലെ രാത്രി 7.30 ന്‌ മാളികപ്പുറം ഉള്‍പ്പെടെയുള്ള ഏഴുപേര്‍ അടങ്ങുന്ന സംഘമാണ്‌ കഴുതക്കൊക്ക ഭാഗത്തെ കനത്ത ഇരുട്ടുമൂലം വനത്തില്‍ അകപ്പെട്ടത്‌. വനംവകുപ്പിന്റെ എലിഫന്റ്‌ സ്‌ക്വാഡ്‌ പട്രോളിംഗ്‌ നടത്തുന്നതിനിടെ കണ്ട ഇവരെ സന്നിധാനത്തേക്ക്‌ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.


സന്നിധാനത്തുനിന്നും ദര്‍ശനം കഴിഞ്ഞ്‌ പുല്ലുമേടുവഴി സത്രത്തിലേക്ക്‌ യാത്രതിരിച്ച ആറുപേരടങ്ങുന്ന തീര്‍ഥാടകസംഘം രാത്രിയായതിനെത്തുടര്‍ന്ന്‌ സീതക്കുളം ഭാഗത്തെ ഫോറസ്‌റ്റ് ഷെഡില്‍ അഭയംപ്രാപിച്ചു. ഇരുട്ടായതിനാല്‍ യാത്ര തുടരാന്‍ കഴിയാതെ വനത്തിനുള്ളില്‍ ബുദ്ധിമുട്ടിയ സംഘത്തെ സത്രം സെക്ഷനിലെ വനംവകുപ്പ്‌ ജീവനക്കാരെത്തി സത്രത്തില്‍ എത്തിച്ചു.










from kerala news edited

via IFTTT